കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ

  • By Desk
Google Oneindia Malayalam News

മോസ്‌കോ: പഴയ ശീതസമര കാലഘട്ടത്തെ അനുസ്മരിപ്പിച്ച് റഷ്യയും അമേരിക്കയും ആയുധപ്പന്തയത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്കയുടെ അണ്വായുധ വികസനത്തിന് മറുപടിയായി റഷ്യ പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചു. പുതുതായി രൂപകല്‍പന ചെയ്ത മാരക പ്രഹരശേഷിയുള്ള ആണവായുധങ്ങളുടെ വീഡിയോ ഫൂട്ടേജുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട പുടിന്റെ പ്രഖ്യാപനം.

വെടിനിര്‍ത്തല്‍ പ്രമേയത്തിന്റെ ലംഘനം: സിറിയയ്ക്കും റഷ്യക്കും യുഎസ് വിമര്‍ശനംവെടിനിര്‍ത്തല്‍ പ്രമേയത്തിന്റെ ലംഘനം: സിറിയയ്ക്കും റഷ്യക്കും യുഎസ് വിമര്‍ശനം

വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും എത്താനാവും വിധമുള്ള ആയുധങ്ങളാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. വാര്‍ഷിക ദേശീയ പ്രസംഗത്തില്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കുമെതിരായ ഏത് ആക്രമണവും ശക്തവും സത്വരവുമായ തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയ, ഉക്രെയിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അമേരിക്കന്‍ താല്‍പര്യങ്ങളുമായി ഇടഞ്ഞുനില്‍ക്കുകയും ഇറാന്‍ അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.

 putin


ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലിലും കടലിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളിലും സൂപ്പര്‍സോണിക്-ലേസര്‍ ആയുധങ്ങളിലും ഘടിപ്പിക്കാന്‍ സാധിക്കുംവിധമുള്ള ചെറിയ ആണവ പോര്‍മുനകള്‍ തുടങ്ങിയവ റഷ്യ വികസിപ്പിച്ചുകഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. റഷ്യയെ പിറകോട്ടടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഉപരോധത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വെറും വാചകമടിയല്ലെന്നും പുതിയ യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്നും പുടിന്‍ ഓര്‍മിപ്പിച്ചു. മാര്‍ച്ച് 18ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ആണവായുധങ്ങള്‍ ശക്തിപ്പെടുത്താന്‍ നാഷനല്‍ ന്യൂക്ലിയര്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രോഷന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ആണവായുധങ്ങള്‍ നവീകരിക്കുന്നതിനായി അമേരിക്ക കൂടുതല്‍ ഫണ്ട് വകയിരുത്തുകയും ചെയ്തു. അതേസമയം, റഷ്യയുടെ ആണവായുധം പ്രതിരോധത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് പുടിന്‍ വ്യക്തമാക്കി. റഷ്യയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആണവാക്രമണം-അത് എത്ര ചെറുതായിരുന്നാലും- രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഡോക്ലാം വീണ്ടും പൊട്ടിത്തെറിക്കും!! മുന്നറിയിപ്പ് നല്‍കിയത് കേന്ദ്രമന്ത്രി, തർക്കം വീണ്ടും!ഡോക്ലാം വീണ്ടും പൊട്ടിത്തെറിക്കും!! മുന്നറിയിപ്പ് നല്‍കിയത് കേന്ദ്രമന്ത്രി, തർക്കം വീണ്ടും!

യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍

English summary
Russian President Vladimir Putin has revealed new nuclear weapons he said could hit any target around the globe with little chance of interception
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X