രണ്ട് വര്‍ഷമായി വൃദ്ധയെ കുളിമുറിയില്‍ പൂട്ടിയിട്ട മകളും ചെറുമകളും അറസ്റ്റില്‍
ശ്രീലങ്ക: രണ്ട് വര്‍ഷത്തോളം വൃദ്ധയെ കുളിമുറയില്‍ പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടുങ്ങിയ കുളിമുറിയ്ക്കുള്ളില്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ശരീരം ബന്ധിച്ച് പുറത്ത് നിന്നും പൂട്ടിയിട്ടിരിയ്ക്കുകയായിരുന്നു 71 കാരിയായ സ്ത്രീയെ.
റാണസിംഗേ ആരാചി കരുണാവതി എന്ന സ്ത്രീയ്ക്കാണ് ജന്മം നല്‍കിയ മകളില്‍ നിന്നും ചെറുമകളില്‍ നിന്നും ദുര്‍വിധിയുണ്ടായത്. മകനൊപ്പമായിരുന്നു കരുണാവതിയുടെ താമസം. ഇതിന് തൊട്ടടുത്ത് തന്നെയാണ് മകളും പേരമകളും താമസിയ്ക്കുന്നത്.

രണ്ട് വര്‍ഷമായി മകന്‍ വിദേശത്താണ്. ഇതോടെ കരുണാവതിയെ മകളും ചെറുമകളും ചേര്‍ന്ന് കുളിമുറിയില്‍ പൂട്ടിയിട്ടു. വസ്ത്രങ്ങളില്‍ അഴുക്ക് പിടിപ്പിയ്ക്കുന്നതിനാലാണ് മുത്തശ്ശിയെ പൂട്ടിയിട്ടതെന്ന് ചെറുമകള്‍ പൊലീസിനോട് പറഞ്ഞു. പൊലീസെത്തിയാണ് വൃദ്ധയെ മോചിപ്പിച്ച് ആശുപത്രിയിലാക്കിയത്. മകളേയും ചെറുമകളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.












Click it and Unblock the Notifications