കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ അതിജീവീച്ച് ജെയിംസ് ബോണ്ട് നായിക... രോഗം ഭേദമായി, ഇനി മകനൊപ്പമെന്ന് താരം!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് രോഗത്തെ അതിജീവിച്ച് ജെയിംസ് ബോണ്ട് നായിക ഓള്‍ഗ കുറിലെങ്കോ. രോഗം തനിക്ക് ഗുരുതരമായിരുന്നുവെന്നും ഇപ്പോള്‍ ഭേദമായെന്നും അവര്‍ പറഞ്ഞു. ഹോളിവുഡില്‍ നിന്ന് ഇത് രണ്ടാമത്തെ താരമാണ് കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടുന്നത്. ഒരാഴ്ച്ച താന്‍ മോശം ആരോഗ്യാവസ്ഥയിലായിരുന്നു. ഇപ്പോള്‍ രോഗത്തെ അതിജീവിച്ചു. കിടക്കുമ്പോഴും ഉറങ്ങുമ്പോഴും തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കടുത്ത പനിയും തലവേദനയും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ആഴ്ച്ചയിലേക്ക് കടന്നതോടെ അതിനൊരു ആശ്വാസമുണ്ടായെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഓള്‍ഗ കുറിച്ചു.

1

രണ്ടാമത്തെ ആഴ്ച്ചയില്‍ പനിയൊക്കെ പോയി. പക്ഷേ ചെറിയ തോതിലുള്ള ചുമയുണ്ടായിരുന്നു. ആ സമയം ഞാന്‍ വല്ലാതെ തളര്‍ന്നുപോയി. ഈ വാരാന്ത്യം കഴിഞ്ഞതോടെ ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയായി. ഇപ്പോള്‍ ചുമ ഏകദേശം മാറിയിരിക്കുകയാണ്. ചില ദിവസങ്ങളില്‍ മാത്രം രാവിലെ ചുമയുണ്ടാവും. എന്നാല്‍ പിന്നീട് ആ ദിവസത്തില്‍ ചുമ ഉണ്ടാവാറേയില്ലെന്നും ഓള്‍ഗ പറഞ്ഞു. അതേസമയം താന്‍ ഇപ്പോഴത്തെ സമയം മകനൊപ്പമാണ് ചെലവിടുന്നതെന്ന് താരം പറഞ്ഞു. ഇപ്പോള്‍ ഞാന്‍ സുഖമായി ഇരിക്കുന്നു. പല കാര്യങ്ങളിലാണ് ഈ സമയം ചെലവിടുന്നത്. ഒപ്പം മകനുമുണ്ടെന്നും ഓള്‍ഗ കുറിച്ചു. മാര്‍ച്ച് 16നാണ് ഓള്‍ഗ കുറിലെങ്കോയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.

അതേസമയം ഹോളിവുഡ് താരം ടോം ഹാങ്ക്‌സും ഭാര്യ റീത്താ വില്‍സണും കോവിഡ് ഭേദമായതായി നേരത്തെ പറഞ്ഞിരുന്നു. ഇരുവരും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സെല്‍ഫ് ഐസൊലേഷനില്‍ പോയിരുന്നു. ഓസ്‌ട്രേലിയയില്‍ ഷൂട്ടിംഗിന് എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം രോഗം ഭേദമായെന്ന് ഹാങ്ക്‌സ് ട്വീറ്റ് ചെയ്തു. ഓരോരുത്തരും ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കണമെന്നും ഹാങ്ക്‌സ് ആഹ്വാനം ചെയ്തു. താമസിക്കുന്ന ഇടം സംരക്ഷിച്ചാല്‍ കൊറോണ ആര്‍ക്കും പടരാതിരിക്കാന്‍ സഹായിക്കും. ആരില്‍ നിന്നും നിങ്ങള്‍ക്ക് വരാതെ തടയുകയും ചെയ്യാമെന്ന് ഹാങ്ക്‌സ് പറഞ്ഞു.

ഇതിനിടെ ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇഡ്രിസ് പറഞ്ഞിരുന്നു. താന്‍ ഐസൊലേഷനിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇഡ്രിസ് എല്‍ബയുടെ ഭാര്യ സബ്രീന ദോവ്രെ ഇതേ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. താന്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞതിനാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് സബ്രീന പറഞ്ഞു. അതുകൊണ്ട് പോസിറ്റീവ് ഫം വന്നതില്‍ അദ്ഭുതപ്പെടുന്നില്ല. താന്‍ ഒരു ഭാര്യയുടെ കടമയാണ് ചെയ്തത്. ഇഡ്രിസിനൊപ്പം നില്‍ക്കുക എന്നത് എന്റെ കടമയാണെന്നും സബ്രീന പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സ്ഥിതി മാറുമെന്ന പ്രത്യാശയും അവര്‍ പങ്കുവെച്ചു.

English summary
olga kurylenko recovers from coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X