റാഫേൽ കമ്പനി ഉടമ ഒലിവർ ദാസോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
തിരുവനന്തപുരം; ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധ വിമാന നിർമ്മാണ കമ്പനിയായ ദാസ്സോ ഏവിയേഷൻ ഉടമയുമായ ഒലിവിയർ ദാസോ (69) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വടക്കൻ ഫ്രാൻസിലെ ഡൗവില്ലിനടുത്ത് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടിരുന്നു.
ദാസോയുടെ മരണത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആദരാഞ്ജലി അർപ്പിച്ചു. ഒലീവിയർ ദാസോ ഫ്രാൻസിനെ സ്നേഹിച്ചു. വ്യവസായങ്ങളുടെ ക്യാപ്റ്റൻ, നിയമ നിർമ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ, ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല, സ്വത്തുക്കൾ വിലമതിച്ചു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്, മാക്രോൺ ട്വിറ്ററിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
ദാസോ ഏവിയേഷന്റെ സ്ഥാപകനായ മാർസെൽ ദസ്സോയുടെ ചെറുമകനാണ് ഒലിവിയർ.റാഫേൽ യുദ്ധവിമാനം ഉൾപ്പെടെയുള്ള ബിസിനസ്സ്, സൈനിക ജെറ്റുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയാണ് ദാസോ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ദാസോ ഏവിയേഷൻ.
ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications