കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓം' പതിച്ച ചെരിപ്പുകള്‍ വിപണിയില്‍;; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

Google Oneindia Malayalam News

കറാച്ചി: ഓം ചിഹ്നം പതിച്ച ചെരിപ്പുകള്‍ വില്‍പ്പന നടത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ന്യൂനപക്ഷമായ ഹിന്ദുക്കളുടെ വികാരത്തെ വൃണപ്പെടുത്തിക്കൊണ്ട് ഓം ചിഹ്നം ഉള്‍പ്പെടുത്തിയ ചെരിപ്പുകള്‍ വിപണയിലിറക്കിയിട്ടുള്ളത്. നീചഭാഷണവും ദൗര്‍ഭാഗ്യകരവുമാണ് ഇതെന്നാണ് പാക്കിസ്താനിലെ ന്യൂനപക്ഷത്തിന്റെ പ്രതികരണം.

സംഭവത്തില്‍ സിന്ധ് സര്‍ക്കാരിനെതിരെയും തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് കടയുടമയായ ടാന്‍ഡോ ആദം ഖാനിലെ ഓം ചിഹ്നം പതിച്ച ചെരിപ്പുകളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സമൂഹം നോട്ടീസയച്ചിട്ടുണ്ട്. മതവികാരത്തെ വൃണപ്പെടുത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹിന്ദു സംഘടനയായ ഹിന്ദു സേവയും രംഗത്തെത്തിയിട്ടുണ്ട്.

 om

റമദാന്‍ മാസത്തില്‍ ടാന്‍ഡോ ആദം ഖാനില്‍ ഹിന്ദുക്കളുടെ വികാരത്തെ വൃണപ്പെടുത്തുന്ന ഷൂസുകളുടെ വില്‍പ്പന നടത്തുന്നത് ദൗര്‍ഭാഗ്യകരമായെന്ന് പാക്കിസ്താന്‍ ഹിന്ദു കൗണ്‍സില്‍ തലവന്‍ രമേഷ് കുമാര്‍ പറഞ്ഞു. ചെരിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ചെരിപ്പുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. പ്രാദേശിക സിന്ധ് മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

English summary
OM' inscribed Shoes in market make angered Hindu community in Pakisthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X