കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ താലോലിക്കാന്‍ കൂട്ടില്‍ കയറിയ യുവതിക്ക് സംഭവിച്ചത്

  • By Sruthi K M
Google Oneindia Malayalam News

നെബ്രാസ്‌ക: കടുവയെ താലോലിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുമോ? 33കാരിയായ അമേരിക്കന്‍ യുവതിയുടെ വലിയ ആഗ്രഹം ഇതായിരുന്നു. കടുവയെ താലോലിക്കാനുള്ള ആഗ്രഹവുമായി യുവതി കടുവ കൂട്ടില്‍ എത്തി. പിന്നെ എന്താണ് ഉണ്ടായതെന്ന് പറയണോ..? അമേരിക്കയിലെ നെബ്രാസ്‌കയിലെ ഡോര്‍ലി മൃഗശാലയിലാണ് സംഭവം നടന്നത്.

കടുവയെ താലോലിക്കാന്‍ വേണ്ടി ആരും കാണാതെ യുവതി കൂട്ടില്‍ കയറുകയായിരുന്നു. ജാക്വലിന്‍ ഐദി എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടില്‍ നിന്നു യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടുവ പണി കൊടുത്തിരുന്നു.

tiger

യുവതിയുടെ കൈ കടുവ കടിച്ചെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു കാല്‍ മാത്രമേ കടുവക്കുണ്ടായിരുന്നുള്ളൂ. മലേഷ്യയില്‍ നിന്നു കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്.

യുവതി എങ്ങനെ കൂട്ടില്‍ കയറി എന്നത് പുറത്തുവിട്ടിട്ടില്ല. യുവതി മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുവതിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
A drunk woman had her hand bitten here by a Malayan tiger in captivity after sneaking into the zoo before opening hours in a bid to try and pet the wild cat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X