വാറ്റ് ഏർപ്പെടുത്താനൊരുങ്ങി ഒമാൻ: ഏപ്രിൽ 16 മുതൽ നികുതി പരിഷ്കാരം പ്രാബല്യത്തിൽ
മസ്കറ്റ്: മൂല്യവർധിത നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി ഒമാൻ. ഏപ്രിൽ 16 മുതൽ പുതിയ നികുതി സമ്പ്രദായം നടപ്പാക്കാൻ ഒമാൻ ഒരുങ്ങുന്നുവെന്ന് ഞായറാഴ്ച ഒമാൻ ന്യൂസ് ഏജൻസിയാണ് സ്ഥിരീകരിച്ചത്. വാറ്റ് പ്രതിവർഷം 400 ദശലക്ഷം ഒമാനി റിയാലുകൾ സമാഹരിക്കുമെന്നും ജിഡിപിയുടെ മൂല്യത്തിന്റെ ഏകദേശം 1.5 ശതമാനം സംഭാവന ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടാക്സ് അതോറിറ്റി ചെയർമാൻ സൌദ് ബിൻ നാസർ ബിൻ റാഷിദ് അൽ ശുഖൈലിയെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നികുതിയുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ, നികുതി കമ്പ്യൂട്ടർ സംവിധാനം പ്രവർത്തിപ്പിക്കൽ, ബന്ധപ്പെട്ട അധികാരികളുമായി ഇലക്ട്രോണിക് ലിങ്കിംഗ് എന്നിവ ഉൾപ്പെടെ വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആവശ്യകതകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടാക്സ് അതോറിറ്റി മേധാവി പറഞ്ഞു. ഇതോടെ മൂല്യവർധിത നികുതി നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമായി ഒമാൻ മാറും. നേരത്തെ 94 ഭക്ഷ്യ വസ്തുുക്കളെ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വാറ്റ് ഏർപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞെന്നും ടാക്സ് അതോറിറ്റി ചെയർമാൻ വ്യക്തമാക്കി. മൂല്യവർധിത നികുതി (വാറ്റ്) നിയമത്തിനായുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും ഹീത്ത് ഓഫ് ടാക്സ് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

സുൽത്താനേറ്റിൽ ഉടനീളമുള്ള ഔട്ട്‌ലെറ്റുകളിൽ ഉപയോക്താക്കൾക്ക് നൽകുന്ന നിർദ്ദിഷ്ട ചരക്കുകളുടെയും സേവനങ്ങളുടെയും ഫീസ് ഒഴിവാക്കിക്കൊണ്ട് മിക്ക ചരക്കുകൾക്കും സേവനങ്ങൾക്കുമായി 5 ശതമാനം നികുതി ചുമത്തും. നിയമപ്രകാരം ഒഴിവാക്കിയവ ഒഴികെ സുൽത്താനേറ്റിലേക്ക് ചരക്ക് ഇറക്കുമതി ചെയ്യുന്നതിനും നികുതി ചുമത്തുമെന്നും ടാക്സ് അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications