കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ ഒഴിയുന്നു; ഒരുവര്‍ഷത്തിനിടെ രാജ്യംവിട്ടത് 65000 പേര്‍

Google Oneindia Malayalam News

മസ്‌ക്കത്ത്: ഒമാനിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെടുത്തുന്നു. വിദേശികള്‍ ഒമാന്‍ വിട്ടുപോകുന്നത് വര്‍ധിച്ചുവെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 65000 വിദേശികളാണ് ഒമാനിലെ ജോലികള്‍ ഒഴിവാക്കി പോന്നത്. 2018 മെയ് മുതല്‍ 2019 മെയ് വരെയുള്ള കണക്കാണിത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

Oman

ഒമാനിലെ വിദേശികളുടെ എണ്ണം 2017432 ആയി കുറഞ്ഞുവെന്ന് രേഖകള്‍ പറയുന്നു. 65397 പേരുടെ കുറവാണ് ഒരുവര്‍ഷത്തിനിടെ സംഭവിച്ചിരിക്കുന്നത്. അതേസമയം, തദ്ദേശീയരുടെ ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 75000 പേരുടെ വര്‍ധനവാണ് ജനസംഖ്യയിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി ഭരണകൂടം ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. 87 തൊഴിലുകളില്‍ വിദേശികളെ എടുക്കുന്നത് നിരോധിച്ചുകൊണ്ടാണ് അന്ന് ഉത്തരവിട്ടത്. ഇതുമൂലം 25000 ഒമാന്‍കാര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു. ഈ ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ആദ്യത്തെ ആറുമാസത്തിനിടെ തന്നെ ലക്ഷ്യം മറികടന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതവിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിടുന്ന സാഹചര്യത്തില്‍ വീട്ടുവാടക നിരക്കില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതാണ് വാടക കുറയാന്‍ കാരണം. തലസ്ഥാനമായ മസ്‌ക്കത്തില്‍ പോലും വാടക തീരെ കുറഞ്ഞിരിക്കുകയാണ്. അല്‍ മാബില, അല്‍ അമീറത്ത് എന്നിവിടങ്ങളില്‍ 60 ശതമാനമാണ് വാടകയില്‍ കുറവുവന്നത്. മവിലയില്‍ 40 ശതമാനവും വാടക കുറഞ്ഞുവെവ്വ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഹസന്‍ അല്‍ റുഖൈഷി പറയുന്നു.

English summary
Oman: 65,000 expats left Country in a year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X