കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന സബ്‌സിഡി നിര്‍ത്തലാക്കാന്‍ ഒമാനും ഒരുങ്ങുന്നു!!!

Google Oneindia Malayalam News

മസ്‌ക്കറ്റ്: അടുത്ത വര്‍ഷാരംഭത്തോടെ ഇന്ധന സബ്‌സിഡി നിര്‍ത്തലാക്കാന്‍ ഒമാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് സ്ബ്‌സിഡി റദ്ദാക്കാന്‍ രാജ്യം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാകാത്ത രീതിയില്‍ നിയമം നടപ്പിലാക്കാനാണ് അധിക്രതര്‍ തയ്യാറെടുക്കുന്നത്.

വിവിധ മേഖലകളെ കേന്ദ്രീകരിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ പഠനത്തില്‍ 68.7 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 18 ശതമാനം പേര്‍ മാത്രമെ അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍ സബ്‌സിഡി നിര്‍ത്തലാക്കുക വഴി ലഭിക്കുന്ന വരുമാനം വിവിധ സാമ്പത്തീക പദ്ധതികള്‍ക്കായി മാറ്റി നിര്‍ത്താനാണ് തീരുമാനം. കൂടാതെ അനധിക്രത ഇന്ധനക്കടത്ത് തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറെടുത്തു കഴിഞ്ഞു.

petrol-pump

2014 ല്‍ 840 മില്യണ്‍ റിയാല്‍ സബ്‌സിഡി ഇനത്തില്‍ ഒമാന് നഷ്ടമായപ്പോള്‍ 2015 ല്‍ അത് 900 റിയാലായി ഉയര്‍ന്നതായും പഠനത്തില്‍ തെളിഞ്ഞു. സബ്‌സിഡി നിര്‍ത്തലാക്കിയില്ലെങ്കില്‍ ഒമാന്‍ വലിയ സാമ്പത്തീക ബാധ്യതയിലേക്ക് കൂപ്പുകുത്തുമെന്ന് ഒമാന്‍ ധനകാര്യ മന്ത്രി ഡാര്‍വിഷ് അല്‍ ബലൗഷി വ്യക്തമാക്കി. അദ്ദേഹം നേരെത്തെ തന്നെ സബ്‌സിഡി എടുത്തുകളയണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഈ വര്‍ഷം ഏതാണ്ട് 1.8 ബില്യണ്‍ റിയാലിന്റെ ബജറ്റ് ഡെഫിസിറ്റാണ് ഒമാന്‍ നേരിടുന്നത്.

English summary
Oman to cut fuel subsidies from next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X