കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയക്കലില്‍ വന്‍ ഇടിവ്, 6 വര്‍ഷത്തിനിടെ ഏറ്റവും കുറവ്

Google Oneindia Malayalam News

മസ്‌കത്ത്: ഒമാനില്‍ നിന്ന് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയപ്പ് കുറയുന്നു. ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത്തവണ പണമിടപാട്. പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണം അയക്കുന്നത് ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ തുകയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. ഇതിനെ കുറിച്ച് ഒമാന്റെ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

1

2019ല്‍ 3.512 ശതകോടി ഒമാനി റിയാലാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത്. ഇത് ഒമാന്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണിത്. 2014 മുതലാണ് വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ കുറവ് വരാന്‍ തുടങ്ങിയത്. 2018ല്‍ 3.829 ദശലക്ഷം കോടി ഒമാനി റിയാലായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2016ല്‍ ഇത് 3.961 ശതകോടിയായിരുന്നു. അവിടുന്ന് ഇങ്ങോട്ട് പലവട്ടം തുക കുറയുന്നതാണ് കണ്ടത്.

2018ലെ കണക്കിലാണ് ഇപ്പോള്‍ വീണ്ടും കുറവുണ്ടായത്. എണ്ണവില കുറഞ്ഞത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ വര്‍ഷം വിദേശികളെ കാര്യമായി ബാധിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലും മറ്റുമുള്ള ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നിര്‍മാണ മേഖലയെ അടക്കം കാര്യമായി ബാധിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം വിദേശികളുടെ പണമയക്കലില്‍ വലിയ കുറവാണ് പ്രതീക്ഷിച്ചിരുന്നത്. അതേപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

2019ല്‍ അയക്കുന്ന തുകയില്‍ 8.2 ശമതാനത്തിന്റെ ഇടിവാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 0.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഒമാനിലെ നയങ്ങളും വിദേശികളായ തൊഴിലാളികളുടെ എണ്ണം കുറയുന്നതും ഇതിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനവും എണ്ണ വില ഇടിവും ഉണ്ടായതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഈ വര്‍ഷത്തെ ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ നാല് ലക്ഷത്തോളം വിദേശികളാണ് രാജ്യം വിട്ടത്.

English summary
oman expat worker remittance were lowest in six years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X