കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും; കൊറോണ ഭീതി അകലാതെ ഗള്‍ഫ് മേഖല

Google Oneindia Malayalam News

മസ്‌ക്കത്ത്: കൊറോണ വൈറസ് രോഗ ഭീതി അകലാത്ത ഗള്‍ഫ് രാജ്യമായ ഒമാന്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും. കരാതിര്‍ത്തികള്‍ ഫെബ്രുവരി ഒന്ന് വരെ അടിച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ട സാഹചര്യത്തില്‍ ഒമാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

o

ഡിസംബറില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനുവരി 17 മുതലാണ് കരാതിര്‍ത്തികള്‍ അടച്ചത്. ഇപ്പോള്‍ വീണ്ടും ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. ആശങ്ക ഒഴിഞ്ഞില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഒമാനില്‍ ഇതുവരെ 133000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചു എന്നാണ് കണക്കുകള്‍. 1521 പേരാണ് മരിച്ചത് എന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

അതേസമയം, കൂടുതല്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം വരുന്നു എന്നാണ് ഒമാനില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫൈനാന്‍ഷ്യല്‍-അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ ഇനി വിദേശികളെ നിയമിക്കില്ല. ഷോപ്പിങ് മാളുകളിലെ അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേഷന്‍ ജോലികളിലും ഇനി സ്വദേശികള്‍ മാത്രമേ പാടുള്ളൂ. വാഹന ഏജന്‍സികളുടെ അക്കൗണ്ടിങ് വിഭാഗത്തിലും വിദേശികളെ നിയമിക്കരുത്. ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. സൗദിയിലും കുവൈത്തിലും സമാനമായ നടപടികള്‍ പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Oman Extends Border Closure For One more Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X