ലേബര്‍ പെര്‍മിറ്റ് ഫീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍; 2001 റിയാല്‍ വരെ വര്‍ധന
മസ്കറ്റ്: ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസുകള്‍ വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അടയ്ക്കേണ്ട ഫീസിലാണ് വര്‍ധനവ് ഉണ്ടാകുക. 2001 റിയാല്‍ വരെയാണ് ചില തസ്തികകളില്‍ ഫീസ് വര്‍ധിപ്പിക്കുക.
എട്ട് വിഭാഗങ്ങളിലെ തസ്തികകളായിരിക്കും വര്‍ധനവ് വരുത്തുക. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സീനിയര്‍ തലങ്ങളിലെ തസ്തികകളിലാണ് ഏറ്റവും ഉയര്‍ന്ന തുക വര്‍ധിപ്പിക്കുക. 2001 റിയാലാണ്. ഈ വിഭാഗത്തിലെ ഫീസ് മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളില്‍ ഫീസ് 1001 റിയാലാക്കാനും പദ്ധതിയുണ്ട്.

ടെക്നിക്കല്‍ അല്ലെങ്കില്‍ സ്പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകള്‍ക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്. പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് 361 റിയാലും മൂന്ന് വരെ വീട്ട് ജോലിക്കാര്‍ക്ക് 141 റിയാലും അതിന് മുകളില്‍ 241 റിയാലുംമൂന്ന് വരെ കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക് 201 റിയാലും നാലോ അതിന് മുകളിലോ 301 റിയാലുമാണ് ഫീസ്. ഈ തസ്തികകളില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളില്‍ വിസാ നിരക്ക് 301 റായാലായി തുടരും. തൊഴിലാളികളുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാല്‍ വീതം നല്‍കണം. വര്‍ധനവ് വരുത്താന്‍ ഉദ്ദേശിക്കുന്ന എട്ട് വിഭാഗങ്ങളില്‍ ഏതൊക്കെ തസ്തികകളില്‍ ഉള്‍പ്പെടുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications