കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേബര്‍ പെര്‍മിറ്റ്‌ ഫീസുകള്‍ വര്‍ധിപ്പിച്ച്‌ ഒമാന്‍; 2001 റിയാല്‍ വരെ വര്‍ധന

Google Oneindia Malayalam News

മസ്‌കറ്റ്‌: ഒമാനില്‍ ലേബര്‍ പെര്‍മിറ്റ്‌ ഫീസുകള്‍ വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ തൊഴില്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ട ഫീസിലാണ്‌ വര്‍ധനവ്‌ ഉണ്ടാകുക. 2001 റിയാല്‍ വരെയാണ്‌ ചില തസ്‌തികകളില്‍ ഫീസ്‌ വര്‍ധിപ്പിക്കുക.
എട്ട്‌ വിഭാഗങ്ങളിലെ തസ്‌തികകളായിരിക്കും വര്‍ധനവ്‌ വരുത്തുക. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്‌ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്‌. സീനിയര്‍ തലങ്ങളിലെ തസ്‌തികകളിലാണ്‌ ഏറ്റവും ഉയര്‍ന്ന തുക വര്‍ധിപ്പിക്കുക. 2001 റിയാലാണ്‌. ഈ വിഭാഗത്തിലെ ഫീസ്‌ മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്‌തികകളില്‍ ഫീസ്‌ 1001 റിയാലാക്കാനും പദ്ധതിയുണ്ട്‌.

oman

ടെക്‌നിക്കല്‍ അല്ലെങ്കില്‍ സ്‌പെഷ്യലൈസ്‌ഡ്‌ തസ്‌തികകളിലെ വിസകള്‍ക്ക്‌ 601 റിയാലായിരിക്കും പുതിയ ഫീസ്‌. പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക്‌ 361 റിയാലും മൂന്ന്‌ വരെ വീട്ട്‌ ജോലിക്കാര്‍ക്ക്‌ 141 റിയാലും അതിന്‌ മുകളില്‍ 241 റിയാലുംമൂന്ന്‌ വരെ കര്‍ഷകര്‍ക്ക്‌ അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക്‌ 201 റിയാലും നാലോ അതിന്‌ മുകളിലോ 301 റിയാലുമാണ്‌ ഫീസ്‌. ഈ തസ്‌തികകളില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളില്‍ വിസാ നിരക്ക്‌ 301 റായാലായി തുടരും. തൊഴിലാളികളുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച്‌ റിയാല്‍ വീതം നല്‍കണം. വര്‍ധനവ്‌ വരുത്താന്‍ ഉദ്ദേശിക്കുന്ന എട്ട്‌ വിഭാഗങ്ങളില്‍ ഏതൊക്കെ തസ്‌തികകളില്‍ ഉള്‍പ്പെടുമെന്ന്‌ വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ്‌ കരുതുന്നത്‌.

English summary
oman goverment, gulf news, lobour permit fees, Oman government increased labour permit fees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X