കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: അതിർത്തികൾ അടച്ചിടുന്നത് തുടരാൻ ഒമാൻ, നിയന്ത്രണങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

മസ്കറ്റ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ. രാജ്യത്തിന്റെ കര അതിർത്തികൾ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് സുപ്രീം കമ്മറ്റി യോഗത്തിൽ ധാരണയായത്. ഒമാന് പുറത്ത് കഴിയുന്ന പ്രവാസികൾക്ക് കര അതിർത്തി വഴി പ്രവേശനം അനുവദിക്കുമെങ്കിലും ഇവർ ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയിരിക്കണമെന്ന് നിർബന്ധമാണ്. ഇതിനെല്ലാം പുറമേ അതിർത്തി കടക്കുന്നതിന് ചെക്ക്പോസ്റ്റുകളിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്.

60 കോടി ചെലവിൽ ടൂറിസം വകുപ്പിന്റെ 25 പദ്ധതികൾ, മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും60 കോടി ചെലവിൽ ടൂറിസം വകുപ്പിന്റെ 25 പദ്ധതികൾ, മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

ജനുവരി 25നാണ് ഒമാൻ കരയിലെ അതിർത്തികൾ പ്രഖ്യാപിക്കുന്നത്. കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായ സാഹചര്യത്തിലാണ് ഒമാൻ ഭരണകൂടം നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനൊപ്പം വൈറസ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

 oman1-160093

ഇപ്പോഴത്തെ സാഹചര്യം ആശങ്കാജനകമാണെന്നും കര അതിർത്തികൾ അടച്ചിടുന്നത് തുടരുന്നതിന് കാരണമാകുമെന്നും ഒമാൻ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കാത്ത പക്ഷം കനത്ത വില നൽകേണ്ടിവരുമെന്നും ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

English summary
Oman imposes more restrictions after Coronavirus spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X