Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്ക് കനത്ത തിരിച്ചടി: ഒമാനിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം, അക്കൌണ്ടിംഗ് ജോലികൾക്ക് വിലക്ക്

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയുള്ള പ്രവാസികളുടെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് സ്വദേശിവൽക്കരണം. പ്രവാസികളെ ഒഴിവാക്കി നിശ്ചിത ശതമാനം സ്വദേശികൾക്ക് ജോലി നൽകുന്നതിന് വേണ്ടിയാണ് സൌദിയും കുവൈത്തും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുത്തുന്നത്. കൂടുതൽ സ്വകാര്യമേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഒമാൻ.

വിദേശികൾക്ക് രാജ്യത്തെ ആറ് സ്വകാര്യ മേഖലകളിൽ ജോലി നൽകുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആറ് മേഖലകളിലെ ഫൈനാൻസ്, അക്കൗണ്ടിങ് ജോലികളിലാണ് വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തൊഴില്‍ മന്ത്രാലയമാണ് ഒമാനില്‍ സ്വകാര്യ മേഖലയിൽ കൂടുതൽ തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്.

oman1-1600

ഇൻഷുറൻസ് കമ്പനികളിലെയും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫൈനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഇതിന് പുറമേ പ്രവാസികൾ പ്രധാനമായും ആശ്രയിച്ച് വരുന്ന ഷോപ്പിങ് മാളുകൾക്ക് ഉള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും ഒമാൻ തൊഴിൽ മന്ത്രാലയം ഇതോടെ വിദേശികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹന ഏജൻസികളിലെ അക്കൗണ്ട് ഓഡിറ്റിംഗ്, പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയിലും സ്വദേശിവത്കരണം കൊണ്ടുവന്നിട്ടുണ്ട്. കാർ ഏജൻസികളിലെ പഴയതും പുതിയതുമായ വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ഓട്ടോ ഏജൻസികളിലെ പുതിയ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട ജോലികളിലും വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഡ്രൈവിങ് ജോലികളിലും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും പ്രവാസികൾക്ക് തിരിച്ചടിയായിത്തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+