കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടി; ജനുവരി 31 വരെ തുടരും, 6000 സീറ്റുകള്‍, ഖത്തറിന് പിന്നാലെ

Google Oneindia Malayalam News

മസ്‌ക്കത്ത്: ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാര്‍ ഒമാന്‍ നീട്ടി. ജനുവരി 31 വരെ കരാര്‍ തുടരും. ഖത്തറിന് പിന്നാലെയാണ് ഒമാനും ഇന്ത്യയുമായുള്ള വിമാന സര്‍വീസ് കരാര്‍ നീട്ടിയത്. ഒമാനിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് മാത്രമാണ് ഈ കരാറിന്റെ ഭാഗമായി സര്‍വീസ് നടത്താന്‍ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ എക്‌സ്പ്രസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെയും ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ ഒമാന്‍ കമ്പനികളുടെയും വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുക. ഓരോ ഭാഗത്തേക്കും 6000 സീറ്റുകള്‍ വീതമുണ്ടാകും. ഒക്ടോബര്‍ മുതലാണ് ഇന്ത്യയും ഒമാനും എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചത്. ആദ്യം ഓരോ ഭാഗത്തേക്കും 10000 സീറ്റുകളുണ്ടായിരുന്നു. പിന്നീട് ഇതു കുറയ്ക്കുകയാണ് ചെയ്തത്.

a

ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കിയത് കഴിഞ്ഞാഴ്ചയാണ്. ജനുവരി 31 വരെയാണ് നീട്ടിയത്. ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയ്ക്കാര്‍ക്ക് നാട്ടിലെത്താനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാറില്‍ കൂടുതല്‍ ഇളവുകളുണ്ട്. തെക്കന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കരാര്‍ പ്രകാരം യാത്ര അനുവദിക്കും. മാത്രമല്ല, നേപ്പാള്‍, ഭൂട്ടാന്‍ സ്വദേശികള്‍ക്കും ഈ കരാറിന്റെ ഭാഗമായുള്ള യാത്ര അനുവദിക്കുമെന്ന് എംബസി അറിയിച്ചു.

ഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന്‍ രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയുംഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന്‍ രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയും

Recommended Video

cmsvideo
Kerala is expecting next wave of Covid 19 | Oneindia Malayalam

കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ പിന്നീട് പ്രത്യേക വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചു. ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ബ്രിട്ടനില്‍ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആ രാജ്യത്തേക്കുള്ള സര്‍വീസ് ഇന്ത്യ പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനംഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനം

കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണംകോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണം

English summary
Oman-India air bubble arrangement extended till January 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X