കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍; യാത്രാ രേഖകളില്ലാതെ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് വിദേശ കാര്യമന്ത്രാലയം

Google Oneindia Malayalam News

മസ്കറ്റ്: യാത്രാ രേഖകളില്ലാത്ത ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര വിദേശ കാര്യമന്ത്രാലം. അപേക്ഷകന് സാധുവായ പാസ്പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യന്‍ എംബസിയില്‍ നിന്നും അടിയന്തര സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നിലവിലുള്ള പാസ്പോർട്ട് റദ്ദാക്കിയതിന് ശേഷമാവും അടിയന്തര സർട്ടിഫിക്കറ്റ് നൽകുക. ഇന്ത്യയിലെത്തുമ്പോൾ പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് ബന്ധപ്പെട്ട പാസ്‌പോർട്ട് കേന്ദ്രത്തെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ ചില ഇളവുകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കും. എന്നാല്‍ ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലയളവിൽ നടത്തിയ അപേക്ഷകളിലെ അടിയന്തര സർട്ടിഫിക്കറ്റിന് മാത്രമേ ഇത് ബാധകമാവുകയുള്ളു.

flight

എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അതേസമയം അടിയന്തര സർട്ടിഫിക്കറ്റ് നൽകുമ്പോൾ
പാസ്‌പോർട്ട് നിയമത്തിലെ പ്രസക്തമായ എല്ലാ വ്യവസ്ഥകളും പാസ്‌പോർട്ട് നിയമങ്ങളും പാസ്‌പോർട്ട് മാനുവലിന് അധിഷ്ഠതമായിരിക്കുമെന്നും കേന്ദ്ര പുറപ്പെടുവിച്ച ഗസറ്റില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

നേരത്തെ, മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോവുന്നതിന് ഒമാന്‍ ഫ്രീ എക്സിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നവംബറിലാണ് ഒമാന്‍ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. നവംബര്‍ 26ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രവാസികളില്‍ നിന്ന് 45,715 അപേക്ഷകള്‍ ലഭിച്ചു. പദ്ധതിയിലൂടെ മടങ്ങാന്‍ 3000 ഓളം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു.

English summary
Oman; Ministry of External Affairs announces concessions for Indians stranded without travel documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X