കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം: നിർണ്ണായക പ്രഖ്യാപനം, താമസിക്കാനും അനുമതി

Google Oneindia Malayalam News

മസ്കറ്റ്: ഒമാൻ സന്ദർശിക്കാനൊരുങ്ങുന്ന ഇന്ത്യക്കാർക്ക് പുതിയ പ്രഖ്യാപനവുമായി സർക്കാർ. രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എൻട്രി വിസയില്ലാതെ 10 ദിവസം വരെ രാജ്യത്ത് താമസിക്കാമെന്നാണ് ഒമാന്റെ നിർണ്ണാക പ്രഖ്യാപനം. വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടുള്ള 103 ലോകരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ.

Recommended Video

cmsvideo
Oman to give a 10 day free visa entry to 103 countries | Oneindia Malayalam

ഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രിഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രി

ലോകരാഷ്ട്രങ്ങൾക്ക്

ലോകരാഷ്ട്രങ്ങൾക്ക്

തായ് ലന്റ്, മലേഷ്യ, സിങ്കപ്പൂർ, ലെബനൻ, ഭൂട്ടാൻ, ജോർദാൻ, താജിക്കിസ്താൻ, മക്കാവോ, ഇറാൻ, ബ്രൂണേ
പോർച്ചുഗൽ, സ്വീഡൻ, നോർവേ, അൻഡോറ, ഇറ്റലി, ബൾഗേറിയ, സാൻ മറിനോ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ലിച്ചെൻ‌സ്റ്റൈൻ, മാസിഡോണിയ, ഹംഗറി, സെർബിയ, ജോർജിയ, എസ്റ്റോണിയ, ഡെൻമാർക്ക്, ജർമ്മനി, ഗ്രീസ്, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യൻ പൌരന്മാർക്ക് ലഭിക്കുന്ന സമാന സൌകര്യം ലഭിക്കും.

വത്തിക്കാനും ദക്ഷിണാഫ്രിക്കയും

വത്തിക്കാനും ദക്ഷിണാഫ്രിക്കയും


ബെൽജിയം, റൊമാനിയ, സ്ലൊവേനിയ, ഫിൻ‌ലാൻ‌ഡ്, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, സൈപ്രസ്, ഉക്രെയ്ൻ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, വത്തിക്കാന് സിറ്റി, ഓസ്ട്രിയ, അയർലൻഡ്, ബ്രിട്ടൻ, പോളണ്ട്, സ്ലൊവാക്യ, ഫ്രാൻസ്, ലാത്വിയ, ലിത്വാനിയ, മാൾഡോവ, നെതർലാന്റ്സ്, ജപ്പാൻ, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഹോങ്കോംഗ്, റഷ്യൻ ഫെഡറേഷൻ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, സീഷെൽസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ബ്രൂണൈ ദാറുസ്സലാം, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പത്ത് ദിവസം വരെ എൻട്രി വിസയില്ലാതെ ഒമാനിൽ തങ്ങാനാവും.

കാനഡയും അസൈർ ബൈജാനും

കാനഡയും അസൈർ ബൈജാനും


ന്യൂസിലാന്റ്, ഫ്രഞ്ച് ഗയാന, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, കാനഡ,അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കോസ്റ്റാറിക്ക, നിക്കരാഗ്വ, അർമേനിയ, പനാമ, ബോസ്നിയയും ഹെർസഗോവിനയും, തുർക്ക്മെനിസ്ഥാൻ, ഹോണ്ടുറാസ്, ഗ്വാട്ടിമാല, കസാക്കിസ്ഥാൻ, ലാവോസ്, അൽബേനിയ, പെറു, മാലിദ്വീപ്, എൽ സാൽവഡോർ, വിയറ്റ്നാം, ക്യൂബ, മെക്സിക്കോ, ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, മൗറിറ്റാനിയ, മൊറോക്കോ, ലെബനൻ, ജോർദാൻ എന്നീ അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒമാൻ ഇളവ് നൽകിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ ഇക്വഡോർ, ബൊളീവിയ, വെനിസ്വേല, കൊളംബിയ, ഉറുഗ്വേ, പരാഗ്വേ, സുരിനാം, അർജന്റീന, ബ്രസീൽ, ചിലി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ എൻട്രി വിസയില്ലാതെ 10 ദിവസം വരെ താമസിക്കാം.

സർവീസുകൾ വർധിപ്പിച്ചു

സർവീസുകൾ വർധിപ്പിച്ചു

സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്ത്യയും ഒമാനും ഇടയിലുള്ള പ്രതിവാര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചതോടെ വിമാന കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിച്ചിരുന്നു. ട്രാവൽ ഏജന്റുമാർ നൽകുന്ന വിവരം അനുസരിച്ച് എയർഇന്ത്യ കൂടുതൽ വിമാനങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തും. ദക്ഷിണേന്ത്യയിലേക്കായിരിക്കും കൂടുതൽ സർവീസുകൾ. ഈ പദ്ധതി പ്രകാരം എയർ ഇന്ത്യ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കും. ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും സർവീസ് നടത്തും.

 സർവീസിന് ധാരണ

സർവീസിന് ധാരണ

ഇരു രാജ്യങ്ങളും തമ്മിൽ 12,000 സീറ്റുകൾ പങ്കുവെക്കാമെന്ന് ധാരണയായിട്ടുണ്ട്, ഓരോ വർഷവും 6,000 സീറ്റുകളുമായി തുല്യമായി വിതരണം ചെയ്യും. ഇത് വളർച്ചാ നിരക്കിന്റെ 20 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ്
ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളെക്കുറിച്ച് സി‌എ‌എയുടെ പ്രതികരണം. കൊവിഡ് വ്യാപനത്തിന് ശേഷം നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുന്നത് കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങളെ തുടർന്നാണ്.

English summary
Oman offers visa free travel to Oman to Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X