യുഎഇ സ്‌കൂള്‍ സമയം കുറച്ചു; ഇനി ഒരുമണിക്കൂര്‍ മുമ്പേ കുട്ടികള്‍ വീട്ടിലെത്തും
ദുബായ്: യുഎഇയിലെ സ്‌കൂള്‍ സമയം കുറയ്ക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ സമയക്രമീകരണം നിലവില്‍ വരും.
എല്ലാ സ്റ്റേജിലും ഉള്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് രാവിലെ 7.15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1.45ഓടെ അവസാനിക്കുന്ന ക്ലാസുകള്‍ ഉച്ചയ്ക്ക് 12.50 ന് തന്നെ അവസാനിക്കും. രണ്ടാമത്തെ ഷിഫ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന കുട്ടികള്‍ക്ക് 2.35ന് പകരമായി 1.35ന് തന്നെ ക്ലാസുകള്‍ അവസാനിക്കും.

എല്ലാ സ്റ്റേജിലും ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടുമുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 2.30 ന് അവസാനിച്ചിരുന്ന ക്ലാസുകള്‍ 1.35ന് തന്നെ അവസാനിക്കും. രണ്ടാമത്തെ ഷിഫ്റ്റില്‍ 3.20 ന് അവസാനിക്കേണ്ട ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 2.20 നും അവസാനിക്കും.
ആഴ്ചയില്‍ രണ്ടാമത് സെക്കണ്ടറി സ്റ്റേജിലുള്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടായിരുന്ന എട്ട് ക്ലാസുകള്‍ ഏഴാക്കി ചുരുക്കുകയും വ്യാഴാഴ്ചകളില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ ക്ലാസ് ഒഴികെയുള്ള ഓരോ ക്ലാസിന്റെയും ദൈര്‍ഘ്യം 40 മിനിറ്റ് ആയിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യത്തെ ക്ലാസില്‍ ദേശീയ ഗാനത്തിന് വേണ്ടി അഞ്ച് മിനിറ്റ് നീക്കിവെക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications