കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ മേഖലയെ സജീവമാക്കാന്‍ ഒമാന്‍, പുതിയ തൊഴില്‍ വിസകള്‍ വീണ്ടും അനുവദിച്ച് തുടങ്ങി

Google Oneindia Malayalam News

മസ്‌കത്ത്: കോവിഡിനെ തുടര്‍ന്ന് നിശ്ചലമായിരുന്ന വിപണിയെ വീണ്ടും സജീവമാക്കാന്‍ ഒമാന്‍. ഇതിന്റെ ഭാഗമായി പുതിയ വിസകള്‍ ഒമാന്‍ അനുവദിച്ചു തുടങ്ങി. നേരത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചതായിരുന്നു പുതിയ തൊഴില്‍ വിസകള്‍. നേരത്തെ സന്ദര്‍ശന വിസകളും വീണ്ടും അനുവദിച്ച് തുടങ്ങിയിരുന്നു. അതേസമയം രാജ്യാന്തര സര്‍വീസുകള്‍ നേരത്തെ തന്നെ തുറന്ന് യാത്രാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതലാണ് വിമാനത്താവളങ്ങള്‍ തുറന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.

1

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കും. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒമാനില്‍ വീണ്ടും തൊഴില്‍ വിസ അനുവദിക്കുന്നത്. നേരത്തെ വിദേശികള്‍ക്ക് ഫീസും പിഴയുമൊന്നും അടയ്ക്കാതെ തന്നെ ജന്മനാട്ടുകളിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്തത് 7689 പേരാണ്. ഇത് നവംബര്‍ 19 വരെയുള്ള കണക്കാണ്.

നവംബര്‍ 15നാണ് ഈ പദ്ധതി പ്രകാരം രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ 3263 പേര്‍ തൊഴില്‍ ഇല്ലാത്തവരാണ്. 408 പേര്‍ തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരും 253 പേര്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദായവരുമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിസാ രീതി വെച്ചുള്ള കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍ 7289 പേര്‍ തൊഴില്‍ വിസയുള്ളവരാണ്. 93 പേര്‍ കുടുംബ വിസയിലുള്ളവരും 87 പേര്‍ ഫാമിലി ജോയിനിംഗ് വിസയിലുള്ളവരും 147 സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയവരുമാണ്.

അതേസമയം 12 പേര്‍ ടൂറിസ്റ്റ് വിസയിലുള്ളവരും, തൊഴില്‍-താമസ രേഖകളില്ലാത്ത 61 പേരും പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് ഫീസും പിഴയുമില്ലാതെ മടങ്ങാനുള്ള ആനുകൂല്യം ഡിസംബര്‍ 31ന് അവസാനിക്കും. ഈ വര്‍ഷം അവസാനം വരെ വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട ഫീസുകളും പിഴയും ഒഴിവാക്കി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒളിച്ചോടിയ തൊവഴിലാളികള്‍ക്കും അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു | Oneindia Malayalam

English summary
oman restarted to grand job visa's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X