കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്റെ പുതിയ സുല്‍ത്താനും മോഹന്‍ലാലും തമ്മിലെന്ത് ബന്ധം? ഉണ്ടെന്ന് മലയാളികള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Relation Between Mohanlal and Oman Sultan Haitham Bin Tariq | Oneindia Malayalam

മസ്‌ക്കത്ത്: ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് ആണ് ഗള്‍ഫ് രാജ്യമായ ഒമാന്റെ പുതിയ സുല്‍ത്താന്‍. ആധുനിക ഒമാന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ഭരണം ഏറ്റെടുത്തത്. സുല്‍ത്താന്‍ ഖാബൂസ് തന്റെ രണ്ട് രഹസ്യക്കത്തുകളില്‍ അടുത്ത ഭരണാധികാരിയായി ഹൈതമിനെ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവത്രെ.

ഖാബൂസിന്റെ മരണ ശേഷമാണ് രാജകുടുംബം കത്ത് തുറന്നതും ഹൈതമിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചതും. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളും രസകരമായ വാര്‍ത്ത മറ്റൊന്നാണ്. ഹൈതം സുല്‍ത്താന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലുമായി സാമ്യമുണ്ടോ എന്നതാണ് മലയാളികള്‍ക്കിടയിലെ ചര്‍ച്ച....

ഒമാനിലെ ലാലേട്ടന്‍

ഒമാനിലെ ലാലേട്ടന്‍

ഒമാനിലെ പഴയ പ്രവാസികള്‍ പറയുന്നത് സുല്‍ത്താന്‍ ഹൈതമിന് മോഹന്‍ലാലുമായി സാമ്യമുണ്ട് എന്നാണ്. പലരും ലാലേട്ടന്‍ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുയും ചെയ്തിരുന്നുവത്രെ. നേരത്തെ ഒമാന്‍ ഭരണകാര്യങ്ങളില്‍ ഒട്ടേറെ പദവികള്‍ വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഒട്ടേറെ പദവികള്‍

ഒട്ടേറെ പദവികള്‍

ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, സെക്രട്ടറി ജനറല്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന ഹൈതം ബിന്‍ താരിഖ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. അക്കാലത്ത് തന്നെ ഇദ്ദേഹത്തിന്റെ ചിത്രം കാണുമ്പോള്‍ മലയാളികള്‍ ലാലേട്ടനുമായുള്ള സാമ്യത സംബന്ധിച്ച ചര്‍ച്ച ചെയ്തിരുന്നു.

നേരിയ വ്യത്യാസം

നേരിയ വ്യത്യാസം

സുല്‍ത്താനായി ഹൈതം ബിന്‍ താരിഖ് ചുമതലയേല്‍ക്കുമ്പോള്‍, പഴയ മോഹന്‍ലാല്‍ സാദൃശ്യത്തില്‍ നേരിയ മാറ്റം മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രവാസികള്‍ പറയുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഹൈതം ബിന്‍ താരിഖ് പീംബോര്‍ക്ക് സര്‍വകലാശാലില്‍ നിന്ന് ഉന്നത പഠനവും പൂര്‍ത്തിയാക്കി.

ശനിയാഴ്ച ചുമതലയേറ്റു

ശനിയാഴ്ച ചുമതലയേറ്റു

സുല്‍ത്താന്‍ ഖാബൂസിന്റെ സഹോദരനാണ് ഹൈതം ബിന്‍ താരിഖ്. ശനിയാഴ്ചയാണ് രാജ കുടുംബ കൗണ്‍സില്‍ മുമ്പാകെ ഹൈതം സത്യപ്രതിജ്ഞ ചെയ്തത്. ഒമാനില്‍ 1996ല്‍ നിലവില്‍ വന്ന ചട്ട പ്രകാരം, ഭരണാധികാരി കസേര ഒഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണധികാരിയെ തിരഞ്ഞെടുക്കണം എന്നാണ്.

ഇന്ത്യയുമായി അടുത്ത ബന്ധം

ഇന്ത്യയുമായി അടുത്ത ബന്ധം

സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്ന് 40 ദിവസം ദേശീയ പതാക താഴ്ത്തി കെട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ കോളനി ശക്തിയായ ബ്രിട്ടന്റെ പിന്തുണയില്‍ 1970ലാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ ഭരണാധികാരിയായത്. ഏറെ നാളായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച ഗള്‍ഫ് നേതാവ് കൂടിയാണ് ഇദ്ദേഹം.

English summary
Oman's new sultan Haitham bin Tariq vs Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X