ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലേക്ക്; വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത... ഏറ്റവും പുതിയ വിവരങ്ങള്‍
ന്യൂഡല്‍ഹി: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇന്ത്യയിലേക്ക്. ദിവസങ്ങള്‍ക്കകം അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കാന്‍ സഹായിക്കുന്നതാകും ഒമാന്‍ സുല്‍ത്താന്റെ സന്ദര്‍ശനം. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയിലേക്ക് വരുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രത്തലവനാണ് ഹൈതം ബിന്‍ താരിഖ്.
ഒമാന്‍ സുല്‍ത്താനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഒമാന്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുഖേനയായിരുന്നു ക്ഷണം. ഇത് സ്വീകരിച്ചാണ് ഒമാന്‍ സുല്‍ത്താന്റെ വരവ്. ഈ മാസം 16നായിരിക്കും സുല്‍ത്താന്‍ ഇന്ത്യയിലെത്തുക എന്നാണ് സൂചന. എന്നാല്‍ കൃത്യമായ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് മാസം മുമ്പ് ഇന്ത്യയില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നിരുന്നു. ഒമാന്‍ സുല്‍ത്താനെ ഇന്ത്യ ക്ഷണിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് വരാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ സന്ദര്‍ശനം. നിര്‍ണായക ചര്‍ച്ചകളും സുപ്രധാന കരാര്‍ ഒപ്പുവയ്ക്കലും സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്നാണ് കരുതുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലേക്ക് വരുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് ഒമാന്‍. ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധ പങ്കാളി കൂടിയാണ് ഒമാന്‍. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സംയുക്ത അഭ്യാസം നടത്തുന്നത് പതിവാണ്.
ഒമാനിലെ സുപ്രധാന ദുഖും തുറമുഖത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ഇന്ത്യ നാവിക സേനയ്ക്ക് അടുത്തിടെ ലഭിച്ചിരുന്നു. ലോക സമാധാന പാലനത്തില്‍ ഇന്ത്യയ്ക്ക് മുഖ്യപങ്കുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കരുതുന്നു. ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച വിഷയം ഒമാനും ഇന്ത്യയും ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാന്‍ വിദേസകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും ഒക്ടോബറിലാണ് ചര്‍ച്ച ചെയ്തത്.
ഇന്ത്യന്‍ സേനയുടെ മൂന്ന് വിഭാഗവുമായും സംയുക്ത സൈനിക അഭ്യാസം നടത്തുന്ന ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് ഒമാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ ഒമാനുമായി കൂടുതല്‍ അടുക്കുന്നത് എന്നതും എടുത്തുപറയണം. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാന്‍ എന്നതും എടുത്തുപറയേണ്ടതാണ്.












Click it and Unblock the Notifications