കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

Google Oneindia Malayalam News

Recommended Video

cmsvideo
Oman ruler Sultan Qaboos bin Saeed passes away

മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു അന്ത്യമെന്നാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 79 വയസായിരുന്നു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു സുല്‍ത്താന്‍ ബെല്‍ജിയത്തിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസമായിരുന്നു ഒമാനില്‍ തിരിച്ചെത്തിയത്.

ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് സുല്‍ത്താന്‍റെ വിയോഗം. വിശംദാംശങ്ങളിലേക്ക്..

അധുനിക ഒമാന്‍റെ ശില്‍പി

അധുനിക ഒമാന്‍റെ ശില്‍പി

അധുനിക ഒമാന്‍റെ ശില്‍പി എന്നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അറിയപ്പെടുന്നത്. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചു.

1970 ജുലായ് 23

1970 ജുലായ് 23

1970 ജുലായ് 23 നാണ് ഖാബൂസ് ബിന്‍ സഈദ് ഒമാന്‍റെ സുല്‍ത്താനായി അധികാരമേറ്റത്. ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുല്‍ത്താനായി അദ്ദേഹം അവിവാഹിതനാണ്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏക മകന്‍ 1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം.

ഇന്ത്യയുമായി

ഇന്ത്യയുമായി

പുണെയിലും സലാലയിലുമായിട്ടാണ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പുണൈയിലെ പഠനകാലത്ത് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി എന്നും അദ്ദേഹം സവിശേഷം ബന്ധം പുലര്‍ത്തിപോന്നിരുന്നു. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടിയത്.

സമാധാനത്തിന്‍റെ ദൂതന്‍

സമാധാനത്തിന്‍റെ ദൂതന്‍

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ സമാധാനത്തിന്‍റെ ദൂതനായി പ്രവര്‍ത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ആയിരുന്നു. എല്ലാ ശാക്തിക ചേരികള്‍ക്കിടയിലും ഒരു പോലെ സ്വീകാര്യനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടേയും അടുത്ത സൂഹൃത്തായിരുന്നു അദ്ദേഹം.

ആണവ കരാര്‍

ആണവ കരാര്‍

പതിറ്റാണ്ടുകള്‍ നീണ്ട് സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനും അമേരിക്കയ്ക്കുമിടയില്‍ ആണവ കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ സുല്‍ത്താനും ഒമാനും വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. യമനില്‍ ബന്ദിയാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനും വഴിയൊരുക്കിയത് സുല്‍ത്താനായിരുന്നു.

പുതിയ ഭരണാധികാരി

പുതിയ ഭരണാധികാരി

സുല്‍ത്താന്‍റെ മരണത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഒമാന്‍ ആരംഭിച്ചിട്ടുണ്ട്. രാജകുടുംബവും ഉന്നത സൈനിക സമിതിയും അടിയന്തര യോഗം ചേരും. മുന്ന് ദിവസത്തിനുള്ളില്‍ തന്നെ പുതിയ ഭരണാധികാരിയെ പ്രഖ്യാപിച്ചേക്കും. കിരീടാവകാശിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല

 മരട് ഫ്ലാറ്റ് പൊളിക്കൽ: ഫ്ലാറ്റുകള്‍ നിലം പൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം മരട് ഫ്ലാറ്റ് പൊളിക്കൽ: ഫ്ലാറ്റുകള്‍ നിലം പൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

English summary
oman sultan qaboos dies aged 79
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X