കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേല്‍ ബന്ധത്തിന്; ബഹ്‌റൈനെ പിന്തുണച്ച് ഒമാന്‍

Google Oneindia Malayalam News

മസ്‌ക്കത്ത്: ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. പലസ്തീന്‍ നേതാക്കളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ബഹ്‌റൈന്‍ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചത്. വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയുരുന്നു.

o

ബഹ്‌റൈന്റെ പുതിയ ബന്ധത്തെ പിന്തുണച്ചിരിക്കുകയാണ് ഒമാന്‍. ഇത്തരം നീക്കങ്ങള്‍ പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിന് സഹായിക്കുമെന്നാണ് ഒമാന്റെ അഭിപ്രായം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇനിയും ചില രാജ്യങ്ങള്‍ കൂടി ബന്ധം സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഒമാന്റെ പ്രസ്താവന.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

ഇത്തരം നീക്കം ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം ഇല്ലാതാക്കാന്‍ സഹായിക്കും. സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് വഴി തെളിക്കും. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം വേണമെന്നാണ് മുസ്ലിം രാജ്യങ്ങളുടെ ആവശ്യം. ഈ ലക്ഷ്യം നേടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് ഒമാന്‍ ഭരണകൂടം പ്രസ്താവനയില്‍ പറയുന്നത്.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യംചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പേര് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. എന്നാല്‍ ഒമാന്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത പറയുന്നില്ല. ബഹ്‌റൈനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്.

യുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടുയുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടു

2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്. അമേരിക്ക, ഇറാന്‍, ഗള്‍ഫിലെ അയല്‍രാജ്യങ്ങള്‍ എന്നിവരുമായെല്ലാം നല്ല ബന്ധമാണ് ഒമാന്. ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

English summary
Oman Supports Israel-Bahrain deal; Says it will help Israeli-Palestinian peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X