കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റ് വിസകൾ അനുവദിച്ച് ഒമാൻ: തൊഴിൽ വിസാ വിതരണത്തിനും അനുമതി, ആറ് മുതൽ സർക്കാർ ഓഫീസുകളും പ്രവർത്തിക്കും!!

Google Oneindia Malayalam News

മസ്കറ്റ്: കൊറോണ വൈറസ് പ്രതിസന്ധി മൂലം നിർത്തിവെച്ച വിസ വിതരണം പുനനാരംഭിച്ച് ഒമാൻ. ഹോട്ടലുകൾ, ട്രാവൽ കമ്പനികൾ എന്നിവ ക്രമീച്ച യാത്രകളിൽ രാജ്യം സന്ദർശിക്കുന്നവർക്കുള്ള വിസാ വിതരണമാണ് പുനനാരംഭിച്ചിട്ടുള്ളത്. ഒമാൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ക്രിക്കറ്റ് ഗ്യാലറിയില്‍ മുട്ടുകുത്തി വിവാഹ അഭ്യര്‍ത്ഥന, തരംഗമായി ദിപന്‍ മണ്ഡല്യ-റോസ് പ്രണയം!!ക്രിക്കറ്റ് ഗ്യാലറിയില്‍ മുട്ടുകുത്തി വിവാഹ അഭ്യര്‍ത്ഥന, തരംഗമായി ദിപന്‍ മണ്ഡല്യ-റോസ് പ്രണയം!!

കൊവിഡ് വ്യാപനത്തോടെ നിർത്തിവെച്ച രാജ്യാന്തര വിമാന സർവീസ് ഒക്ടോബർ ഒന്നിനാണ് പുനരാരംഭിച്ചത്. ഒമാൻ പൌരന്മാർക്കും സാധുവായ റെസിസൻസി, തൊഴിൽ വിസ എന്നിവയുള്ളവർക്കും മാത്രമാണ് വിമാനയാത്രയ്ക്ക് അനുമതിയുള്ളൂ. റോയൽ ഒമാൻ പോലീസ് തൊഴിൽ വിസ നൽകാനും ആരംഭിച്ചിരുന്നു. കൂടുതൽ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രാജ്യത്തെ കൊറോണ വൈറസ് കൗൺസിലും തിങ്കളാഴ്ച തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപന ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.

oman1-16

ഇതിനെല്ലാം പുറമേ ഒമാനിലെ എല്ലാ സർക്കാർ ജീവനക്കാരും ഡിസംബർ ആറ് മുതൽ ഓഫീസുകളിലേക്ക് തിരിച്ചെത്താൻ സുപ്രീം കമ്മറ്റി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സർക്കാർ ഓഫീസുകളും പൂർണ്ണമായ രീതിയിൽ പ്രവർത്തിച്ചുതുടങ്ങും. എന്നാൽ രോഗവ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. തിങ്കളാഴ്ച നടന്ന ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മറ്റി ചെയർമാനുമായ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

ജനങ്ങളുടെ പ്രതിബദ്ധതയ്ക്ക് വില കൽപ്പിക്കുന്നതായി സുപ്രീം കമ്മറ്റി യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. രോഗബാധയും മരണവും തടയാൻ ജനങ്ങളുടെ സഹകരണം സഹായിച്ചിട്ടുണ്ടെന്നും കമ്മറ്റി വിലയിരുത്തുന്നുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ആളുകളുടെ കൂടിച്ചേരൽ ഒഴിവാക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിട്ടുള്ളത്.

 കെഎസ്എഫ്ഇ റെയ്ഡ്; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കെഎസ്എഫ്ഇ റെയ്ഡ്; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം

സ്വന്തം വീട്ടിൽ കയറാൻ വിലക്ക്: ഷെഹ് ലാ റാഷിദിനെതിരെ പിതാവ്, പാർട്ടിയിൽ ചേരാൻ പണം വാങ്ങിയെന്ന് ആരോപണം!!സ്വന്തം വീട്ടിൽ കയറാൻ വിലക്ക്: ഷെഹ് ലാ റാഷിദിനെതിരെ പിതാവ്, പാർട്ടിയിൽ ചേരാൻ പണം വാങ്ങിയെന്ന് ആരോപണം!!

വിവാഹത്തിന് മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍വിവാഹത്തിന് മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു; മാറുന്ന രാഷ്ട്രീയക്കളികോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു; മാറുന്ന രാഷ്ട്രീയക്കളി

തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായംതൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം

English summary
Oman to restart issuing tourist visas after Coronavirus crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X