സൗദിയിലെ പൊടിക്കാറ്റ് ഒമാനിലേക്ക് നീങ്ങുന്നു, ശക്തമായ മുന്നറിയിപ്പ്
മസ്‌ക്കറ്റ്: വ്യാഴ്ചയോടെ ഒമാനിലെ പല പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിനെത്തുടര്‍ന്ന് വാഹനയാത്ര ദുഷ്‌കരമാകുമെന്നും യാത്രക്കാര്‍ ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.
പൊടിക്കാറ്റിനെത്തുടര്‍ന്ന് പലയിടത്തും റോഡ് യാത്രകള്‍ ദുഷ്‌കരമാകുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പറയുന്നത്. കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് റോഡ് കൃത്യമായി കാണാന്‍ സാധിയ്ക്കില്ല.

ദോഫര്‍, മുസാന്‍ഡം ഗവര്‍ണറേറ്റുകളില്‍ ആകാശം മേഘാവൃതമായിരിയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച എത്തുന്ന കാറ്റിനെത്തുടര്‍ന്ന് സമാനമായ പൊടിക്കാറ്റ് 48 മണിയ്ക്കൂറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിയ്ക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
സൗദി അറേബ്യയിലാണ് കാറ്റ് രൂപം കൊണ്ടത്. പിന്നീട് യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേയ്ക്ക് കാറ്റ് വീശി. റിയാദില്‍ പൊടിക്കാറ്റിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഖത്തറില്‍ കാറ്റ് വീശിയത്.












Click it and Unblock the Notifications