'ഒരാള്‍' ഛര്‍ദ്ദിച്ചു, മൂന്ന് തൊഴിലാളികള്‍ കോടിപതികളായി;ഛര്‍ദ്ദിച്ചത് ആരാണെന്ന് അറിയണ്ടേ?
ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനി അടക്കമുള്ള മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
മസ്ക്കറ്റ്: ഒരു ഛര്‍ദ്ദികൊണ്ട് ഒമാനി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് 16 കോടി. എണ്‍പത് കിലോഗ്രാം ഭാരമുള്ള തിമിംഗലത്തിന്റെ ഛര്‍ദ്ദിയാണ് ഈ മത്സ്യത്തൊഴിലാളികളുടെ ജീവിതം ആകെ മാറ്റി മറിച്ചത്. ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനി അടക്കമുള്ള മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേര് ആമ്പര്‍ഗ്രീസ് എന്നാണ്. ഈ സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കുന്ന തവിട്ട് നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണ്. വിപണിയില്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലവരുന്ന വസ്തുവാണ് ഇത്. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

ഛര്‍ദ്ദി
തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ആമ്പര്‍ഗ്രിസ്, ജലനിരപ്പിലൂടെ ഒഴുകി നടക്കും.

16.5 കോടി
മത്സ്യബന്ധനത്തിനായി പോയ മൂവര്‍സംഘത്തിന് ലഭിച്ചത് ഇത്തരം 80 കിലോയോളം ആമ്പര്‍ഗ്രിസാണ്. ഇതിന്റെ വിപണി വില 25 ലക്ഷം യുഎസ് ഡോളര്‍ വരും. ഏതാണ്ട് 16.5 കോടിയില്‍പരം രൂപ.

അനുഭവജ്ഞാനം
ചെറിയ തോതില്‍ ദുര്‍ഗന്ധം പരത്തി കടലിന് മുകളിലൂടെ ഒഴുകിനീങ്ങുന്നത് ആമ്പര്‍ഗ്രിസാണെന്ന് 20 വര്‍ഷത്തിലധികമായി മത്സ്യബന്ധനം നടത്തുന്ന ഖാലിദിനും കൂട്ടുകാര്‍ക്കും പെട്ടെന്ന് മനസ്സിലായി.

കരയിലെത്തിച്ചു
ബോട്ട് കരയ്ക്കെത്തിച്ചശേഷം വിദഗ്ധരെ കൊണ്ടുവന്ന് ലഭിച്ചത് ആമ്പര്‍ഗ്രിസ് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഖാലിദും കൂട്ടരും ആദ്യം ചെയ്തത്.

സ്വര്‍ണ്ണത്തേക്കാള്‍ വില
പെര്‍ഫ്യുമുകള്‍ നിര്‍മ്മിക്കാനാണ് പ്രധാനമായും ആമ്പര്‍ഗ്രിസ് നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലയുണ്ട് ആമ്പര്‍ഗ്രിസിന്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications