കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരാള്‍' ഛര്‍ദ്ദിച്ചു, മൂന്ന് തൊഴിലാളികള്‍ കോടിപതികളായി;ഛര്‍ദ്ദിച്ചത് ആരാണെന്ന് അറിയണ്ടേ?

ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനി അടക്കമുള്ള മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒരു ഛര്‍ദ്ദികൊണ്ട് ഒമാനി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് 16 കോടി. എണ്‍പത് കിലോഗ്രാം ഭാരമുള്ള തിമിംഗലത്തിന്റെ ഛര്‍ദ്ദിയാണ് ഈ മത്സ്യത്തൊഴിലാളികളുടെ ജീവിതം ആകെ മാറ്റി മറിച്ചത്. ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനി അടക്കമുള്ള മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.

തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേര് ആമ്പര്‍ഗ്രീസ് എന്നാണ്. ഈ സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കുന്ന തവിട്ട് നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണ്. വിപണിയില്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലവരുന്ന വസ്തുവാണ് ഇത്. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

 ഛര്‍ദ്ദി

ഛര്‍ദ്ദി

തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ആമ്പര്‍ഗ്രിസ്, ജലനിരപ്പിലൂടെ ഒഴുകി നടക്കും.

 16.5 കോടി

16.5 കോടി

മത്സ്യബന്ധനത്തിനായി പോയ മൂവര്‍സംഘത്തിന് ലഭിച്ചത് ഇത്തരം 80 കിലോയോളം ആമ്പര്‍ഗ്രിസാണ്. ഇതിന്റെ വിപണി വില 25 ലക്ഷം യുഎസ് ഡോളര്‍ വരും. ഏതാണ്ട് 16.5 കോടിയില്‍പരം രൂപ.

 അനുഭവജ്ഞാനം

അനുഭവജ്ഞാനം

ചെറിയ തോതില്‍ ദുര്‍ഗന്ധം പരത്തി കടലിന് മുകളിലൂടെ ഒഴുകിനീങ്ങുന്നത് ആമ്പര്‍ഗ്രിസാണെന്ന് 20 വര്‍ഷത്തിലധികമായി മത്സ്യബന്ധനം നടത്തുന്ന ഖാലിദിനും കൂട്ടുകാര്‍ക്കും പെട്ടെന്ന് മനസ്സിലായി.

 കരയിലെത്തിച്ചു

കരയിലെത്തിച്ചു

ബോട്ട് കരയ്‌ക്കെത്തിച്ചശേഷം വിദഗ്ധരെ കൊണ്ടുവന്ന് ലഭിച്ചത് ആമ്പര്‍ഗ്രിസ് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഖാലിദും കൂട്ടരും ആദ്യം ചെയ്തത്.

 സ്വര്‍ണ്ണത്തേക്കാള്‍ വില

സ്വര്‍ണ്ണത്തേക്കാള്‍ വില

പെര്‍ഫ്യുമുകള്‍ നിര്‍മ്മിക്കാനാണ് പ്രധാനമായും ആമ്പര്‍ഗ്രിസ് നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലയുണ്ട് ആമ്പര്‍ഗ്രിസിന്.

English summary
Three Omani fishermen hit the jackpot after scooping 80kg of floating “whale vomit” that is expected to net them $2.5 million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X