ഭാര്യയുടെ പാസ്പോര്‍ട്ടില്‍ വിദേശ വനിതയെ കടത്താന്‍ ശ്രമിച്ച ഒമാനി അറസ്റ്റില്‍
മസ്‌ക്കറ്റ്: ഭാര്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശ വനിതയെ യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച ഒമാന്‍ യുവാവ് പിടിയില്‍. സാംക്രമിക രോഗമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമാനില്‍ നിന്ന് നാട്കടത്തിയ യുവതിയെയാണ് 700 ദിര്‍ഹം രൂപ വാങ്ങി യുഎഇയിലേക്ക് കടത്താന്‍ യുവാവ് സ്രമിച്ചത്.
ഇന്തൊനേഷ്യക്കാരിയായ യുവതിയെയാണ് സാംക്രമിക രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഒമാന്‍ നാട് കടത്തിയത്. ഇവരെ യുഎഇയിലേക്ക് കടത്താന്‍ ശ്രമിയ്ക്കവെയാണ് യുവാവും യുവതിയും പൊലീസ് പടിയിയലായത്.

അല്‍ ഹിലാലില്‍ വച്ചാണ ്‌രണ്ട് പേരേയും പൊലീസ് പിടിച്ചത്. ഐഡി കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒമാനി തന്റെ ഐഡി കാട്ടുകയും യുവതിയുടെ തിരിച്ചറിയല്‍ രേഖയായി സ്വന്തം ഭാര്യയുടെ പാസ്‌പോര്‍ട്ട് ഹാജരാക്കുകയുമായിരുന്നു.
തനിയ്‌ക്കൊപ്പമുള്ള യുവതിയുടേതാണ് പാസ്‌പോര്‍ട്ട് എന്ന വരുത്തി തീര്‍ക്കാനും ഒമാനി ശ്രമിച്ചു. യുവതിയും യുവാവും കുറ്റം സമ്മതിച്ചു. യുഎഇയിലേക്ക് കടത്തുന്നതിന് കൂലിയായി 700 ദിര്‍ഹം യുവാവ് വാങ്ങിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications