കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം

Google Oneindia Malayalam News

മസ്കറ്റ്: കൊറോണ വൈറസിന്‍റെ വ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശങ്ക രേഖപ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുട സംഭവന നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന ആവശ്യപ്പെട്ടത്.

കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ അടക്കം മോശം രീതിയില്‍ മുസ്ലിം ജനവിഭാഗത്തെ ചിത്രീകരിക്കുകയാണെന്നായിരുന്നു സംഘടനയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന ഒമാൻ രാജകുടുംബാംഗമായ ഡോ. സയ്യിദ മുന ബിൻത്​ ഫഹദ്​ അൽ സഈദിന്‍റെ പേരിലുള്ള ഒരു ട്വീറ്റും പ്രചരിച്ചത്.

ട്വീറ്റ്

ട്വീറ്റ്

ബുധനാഴ്​ച രാവിലെ മുതലാണ് രാജകുടുംബാഗത്തിന്‍റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. 'ഇന്ത്യൻ സർക്കാർ മുസ്‌ലിംകൾക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഒമാൻ ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനിൽ ജോലി ചെയ്യുന്ന ഒരു മില്യൺ ഇന്ത്യൻ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങൾ ഒമാൻ സുൽത്താന്റെ ശ്രദ്ധയില്‍പ്പെടുത്തും'-ഇതായിരുന്നു പ്രചരിച്ച ട്വീറ്റ്.

സാമൂഹിക മാധ്യമങ്ങളില്‍

സാമൂഹിക മാധ്യമങ്ങളില്‍

ട്വീറ്റിന് വലിയ പ്രചരാണമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി രാജകുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദ് രംഗത്ത് എത്തിയത്. തന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്നാണ് സയ്യിദ മുഹമ്മദ് വ്യക്തമാക്കുന്നത്.

വ്യാജ അക്കൗണ്ട്

വ്യാജ അക്കൗണ്ട്

തന്‍റെ പേരില്‍ ആരോ വ്യാജമായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടാണിത്. ഇന്ത്യക്കെതിരായി പ്രചരിക്കുന്ന ട്വീറ്റുമായി തനിക്ക് ബന്ധമൊന്നുമില്ല. വ്യാജ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത സന്ദേശം ശരിയാണോയെന്ന്​ ഉറപ്പുവരുത്താനുള്ള എല്ലാവരുടെയും ജാഗ്രതയക്ക് താന്‍ നന്ദി അറിയിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതാണെന്നും സയ്യിദ പറഞ്ഞു.

എല്ലാവരുടേയും പിന്തുണ

എല്ലാവരുടേയും പിന്തുണ

വ്യാജപ്രചാരണങ്ങള്‍ക്കെതിരായുള്ള അവബോധം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ശക്തമാക്കാന്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ഇൻസ്​റ്റാഗ്രാമിൽ @hhmonaalsaid ഉം ട്വിറ്ററിൽ @MohaFahad13 ആണ്​ ത​​െൻറ ഒൗദ്യോഗിക ​െഎ.ഡികളെന്നും ഡോ. സയ്യിദ അറിയിച്ചു. രാജകുടുംബാംഗത്തിന്‍റെ വിശദീകരണത്തില്‍ ഇന്ത്യൻ അംബാസഡർ മുനുമഹാവർ നന്ദിയറിയിച്ചു.

ഇന്ത്യയുടെ സൗഹൃദം

ഇന്ത്യയുടെ സൗഹൃദം

ഒമാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ഏറെ വിമതിക്കുന്നതായും ഒമാൻ സർക്കാറുമായും ജനങ്ങളുമായും ചേർന്ന്​ പ്രവർത്തിച്ച്​ ഇൗ ബന്ധം ശക്​തമാക്കു​െമന്നും അംബാസഡർ മുനുമഹാവർ ട്വിറ്ററില്‍ കുറിച്ചു. വ്യാജപ്രചരണത്തിലും എംബസി നേരത്തെ വിശദീകരണം നല്‍കിയുന്നു. ഗൂഡമായ ലക്ഷ്യങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ അവഗണിക്കണമെന്നായിരുന്നു എംബസി ആവശ്യപ്പെട്ടത്.

കോവിഡിനെതിരായ പോരാട്ടം

കോവിഡിനെതിരായ പോരാട്ടം

കോവിഡിനെതിരായ പോരാട്ടത്തിൽ കൂടുതല്‍ ശ്രദ്ധ ചൊലുത്തുകയാണ് വെല്ലുവിളി ഉയര്‍ത്തുന്ന നിലവിലെ സമയത്ത് ചെയ്യേണ്ടതെന്നും എംബസി വ്യക്തമാക്കി. അതേസമയം ഒമാനിൽ വ്യാഴാഴ്​ച വരെ വരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1716 പേർക്കാണ്. ഇതില്‍ 63 ശതമാനം പേരും വിദേശികളാണെന്നാണ് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ സൈഫ്​ അൽ ഹൊസ്​നി അറിയിച്ചത്.

 കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി

 ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും

English summary
omani princesses about fake tweet on indian workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X