Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ഗറില്‍ എലിയുടെ തല; മക്‌ഡൊണാള്‍ഡ്‌സ് അടച്ചുപൂട്ടി!

മെക്‌സിക്കോ സിറ്റി: പ്രമുഖ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി. ബര്‍ഗര്‍ കഴിക്കാനെത്തിയ ആളുടെ പരാതിയെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായ കാര്യം മക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ നിഷേധിച്ചു.

മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ നിന്നും ബര്‍ഗറിനുള്ളില്‍ എലിയുടെ തല കിട്ടി എന്നാണ് യുവാവ് പറയുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. മെക്‌സിക്കോയുള്ള ചില പത്രങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മക്‌ഡൊണാള്‍ഡ്‌സ് വക്താവ് ഫെലിക്‌സ് റാമിരസ് പറഞ്ഞു. മക്‌ഡൊണാള്‍ഡ്‌സിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കമ്പനിക്ക് സംശയമുണ്ട്.

mcdonald

ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകള്‍ എലിയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെടുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാനഡയിലെ ഒരു മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ വെച്ച് ഒരാള്‍ക്ക് കാപ്പിയില്‍ ചത്ത എലിയെ കിട്ടിയിരുന്നു. ഇക്കാര്യവും മക്‌ഡൊണാള്‍ഡ്‌സ് നിഷേധിക്കുകയായിരുന്നു. കെ എഫ് സിയില്‍ നിന്നും ചിക്കന്‍ വാങ്ങിയ യുവാവിന് ഫ്രൈ ചെയ്ത എലിയെ കിട്ടി എന്ന പരാതിയും വന്‍ വിവാദമായിരുന്നു.

എന്നാല്‍ ഈ പരാതി വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞു. യുവാവിന് ലഭിച്ചത് എലിയല്ലെന്നും ശരിയായ ചിക്കന്‍ തന്നെയാണെന്നുമാണ് ലാബില്‍ നടത്തിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു കെ എഫ് സി ഔട്ട്‌ലറ്റില്‍ വെച്ചായിരുന്നു പരാതിക്ക് കാരണമായ സംഭവം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+