Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പുതിയ വകഭേദത്തിന്റെ പേരിടലില്‍ വിവാദം; ഒമൈക്രോണ്‍ ഷീ ജിന്‍പിംഗിനെ രക്ഷിക്കാനോ?

ജനീവ: ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസിന് പുതിയ വകഭേദം കൂടി കണ്ടെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയതോടെ ഒട്ടേറെ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമൈക്രോണ്‍ എന്ന പേരാണ് നല്‍കിയത്. ആശങ്കപ്പെടുത്തുന്ന വേരിയന്റുകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഏറ്റവും അപകടകാരിയാണ് ഒമൈക്രോണ്‍.

എന്നാല്‍ ഇപ്പോഴിതാ ഒമൈക്രോണിന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. ഗ്രീക്ക് അക്ഷരമാലയുടെ അടിസ്ഥാനത്തിലാണ് കൊവിഡ് വകഭേദത്തിന് ഇതുവരെ പേര് നല്‍കിയത്. എന്നാല്‍ ഇത്തവണത്തെ പേരിടല്‍ അത്ര എളുപ്പമായിരുന്നില്ല എന്നാണ് സൂചന. കാരണം പതിവ് രീതിയാണ് ലോകാരോഗ്യ സംഘടന പിന്തുടരുന്നതെങ്കില്‍ നു (nu) എന്നാണ് പുതിയ വകഭേദത്തിന് പേരിടേണ്ടത്. അടുത്തത് ഷീ ( xi) എന്നുമാണ് ഇടേണ്ടത്. എന്നാല്‍ ഈ പേര് ചൈനീസ് പ്രസിഡന്റിന്റേതായതിനാല്‍ പതിവ് രീതിയില്‍ മാറ്റം വരുമെന്ന് വിദഗ്ദര്‍ സൂചന നല്‍കിയിരുന്നു.

covid

ഇതേ തുടര്‍ന്ന് വിപുലമായ ചര്‍ച്ചകളാണ് വിദഗ്ദര്‍ നടത്തിയത്. ഇതിന് ശേഷം നു, ഷീ എന്നീ പേരുകള്‍ ഒഴിവാക്കി ഒമൈക്രോണ്‍ എന്ന പേര് നല്‍കുകയായിരുന്നു. ലോകത്ത് മുഴുവന്‍ ഭീതി പരത്തിയ കൊവിഡ് ചൈനയില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നിരിക്കെ പുതിയ വകഭേദത്തിന് ചൈനീസ് പേര് വരുന്നത് അത്ര സുഖകരമായിരിക്കില്ലെന്ന് ചര്‍ച്ചകളുടെ അടിസ്ഥാന്തിലാണ് ലോകാരോഗ്യ സംഘടന പുതിയ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കൊവിഡ് വകഭേദത്തില്‍ നിലവിലുള്ള ഏറ്റവും അപകടകാരിയാണ് ഒമൈക്രോണ്‍. ഓരോ ഭൂഖണ്ഡത്തിലും പുതിയ തരംഗത്തിനായിരിക്കും ഇത് തിരികൊളുത്താന്‍ പോവുന്നതെന്നാണ് മുന്നറിയിപ്പ്. വന്‍ തോതില്‍ ജനിതകമാറ്റം ഒമൈക്രോണിന് സംഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വാക്സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഇതിന് സാധിക്കുമെന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

നേരത്തെ കണ്ടെത്തിയ വൈറസ് വകഭേദത്തിനേക്കാള്‍ അതിവേഗത്തിലാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നതെന്നാണ് സൂചന. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാന്‍ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വിവരങ്ങള്‍ കൃത്യ സമയത്ത് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കുമെന്നും സംഘടന അറിയിച്ചു. അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് യൂറോപ്പ്യന്‍ യൂണിയന്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് നിര്‍ദേശം. യുഎസ്സും കടുത്ത നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+