കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോണ്‍ വകഭേദം; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് 15 രാജ്യങ്ങള്‍, രാജ്യങ്ങള്‍ഇവ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാതലത്തില്‍ 15 രാജ്യങ്ങള്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മറ്റ് വകഭേദങ്ങളെക്കാള്‍ അപകടസാധ്യതയേറിയതും തീവ്ര വ്യാപന ശേഷിയുമുള്ള വകഭേദമാണ് ഒമിക്രോണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ഒമൈക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ, വാക്‌സിനുകള്‍ പ്രതിരോധിക്കുമോ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെഒമൈക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ, വാക്‌സിനുകള്‍ പ്രതിരോധിക്കുമോ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

ഈ പശ്ചാതലത്തിലാണ് 15 രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്കും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. നരവധി രാജ്യങ്ങളാണ് നിലവില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ, അമേരിക്ക, ബ്രിട്ടന്‍, കുവൈത്ത്, ഒമാന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളുള്‍പ്പെടെയാണ് നിലവില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1

കഴിഞ്ഞ ദിവസമാണ് യുഎഇയില്‍ ദക്ഷിണാഫ്രിക്കയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാതിനി, സിംബാവെ, പോത്സ്വാന, മൊസാംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎിിയില്‍ വിലക്ക് ഏര്‍പ്പെടത്തിയിരിക്കുന്നത്. യുഎഇയില്‍ വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളിലുണ്ടായിരുന്ന യാത്രക്കാരും വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ ഉള്‍പ്പെടും. അതേസമയം വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്ന് വിമാന സര്‍വീസുണ്ട്. ഔദ്യോഗിക യാത്രക്കാര്‍, നയതന്ത്രജ്ഞര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെയും യുഎഇയിലേക്കുള്ള യാത്രക്കാരില്‍ വിലക്കേര്‍പ്പെടുത്തിയവരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒമിക്രോണ്‍; കേരളത്തില്‍ സ്ഥിരീകരിക്കാന്‍ സാധ്യത കൂടുതല്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് സമിതിഒമിക്രോണ്‍; കേരളത്തില്‍ സ്ഥിരീകരിക്കാന്‍ സാധ്യത കൂടുതല്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് സമിതി

2

സൗദി അറേബ്യയും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാതിനി, സിംബാവെ, പോത്സ്വാന, മൊസാംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയില്‍ വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളിലുണ്ടായിരുന്ന യാത്രക്കാരും വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ ഉള്‍പ്പെടും. ബഹറൈനിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഒന്നാമത്തേതാണ് ബഹ്‌റൈന്‍. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളെ ബഹിറൈന്‍ സിവില്‍ ഏവിയേഷന്‍ ചുവപ്പ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3

കുവൈത്തില്‍ ഞായറാഴ്ച മുതലാണ് 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് പൗരന്മാരല്ലാത്തവര്‍ക്കാണ് രാജ്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാതിനി, സിംബാവെ, പോത്സ്വാന, മൊസാംബിക്യു, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുവൈത്ത് പൗരന്മാരല്ലാത്തവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വന്ന കുവൈത്ത് പൗരന്മാര്‍ നിര്‍ബന്ധമായും ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന് ഗുണകരമല്ല;എളമരം കരീംഎതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന് ഗുണകരമല്ല;എളമരം കരീം

4

ഒമാനിലും സൗത്താഫ്രിക്ക ഉള്‍പ്പെടയുള്ള ഏഴ് രാദ്യങ്ങളിലേ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മൊറോക്കയില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മൊറോക്കോ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സമയത്ത് മൊറോക്ക് സ്വീകരിച്ച മുന്‍ കരുതലുകള്‍ സംരക്ഷിക്കുന്നതിനും, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് മൊറോക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ജപ്പാനില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അവരുടെ അതിര്‍ത്ഥികള്‍ അടച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് രാജ്യത്ത് ക്വാറന്റൈനും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിശിദ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വനടപടികള്‍ താല്‍ക്കാലികമാണെന്നും ഒമിക്രോണ്‍ വകഭേദങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നത് വരെ ഈ സുരക്ഷാ നടപടികള്‍ തുടരുമെന്നും ഫ്യുമിയോ കിശിദ അറിയിച്ചു.

5

ഒമിക്രോണ്‍ വകഭേദത്തിന്റെ ഭാഗമായി ഇസ്രായേല്‍ അവരുടെ മുഴുവന്‍ അഥിര്‍ത്തികളും തിങ്കളാഴ്ച മുതല്‍ അടച്ചിരുന്നു. നിരോധനം 14 ദിവസത്തേക്ക് നീണ്ടു നില്‍ക്കുമെന്ന് ഇസ്രായോല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് അറിയിച്ചു. എട്ട് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്കാണ് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കപ്പെട്ട എട്ട് രാജ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരു രാജ്യത്ത് നിന്നും എത്തുന്നവരെ 14 ദിവസത്തേക്ക് വിലക്കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസില്‍ നിന്നും നേരത്തെ അറിയിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാതലത്തില്‍ ദക്ഷണാഫ്രിക്കയിലെ 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്കാണ് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് അഥവാ ഐറിഷ് പൗരന്മാര്‍ വിലക്കേര്‍പ്പെടുത്തിയ 10 രാജ്യങ്ങളില്‍ നിന്നെത്തിയവരുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഹോട്ടലുകളില്‍ 10 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കോണ്‍ഗ്രസിനെ ഇല്ലാതാക്കിയിട്ടും നേട്ടമില്ലാതെ മമത, ത്രിപുരയില്‍ സംഭവിച്ചത് പ്രതിപക്ഷത്തിന് ഭീഷണികോണ്‍ഗ്രസിനെ ഇല്ലാതാക്കിയിട്ടും നേട്ടമില്ലാതെ മമത, ത്രിപുരയില്‍ സംഭവിച്ചത് പ്രതിപക്ഷത്തിന് ഭീഷണി

6

ഇന്ത്യയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള യാത്രകാര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അത് ഏത് കോവിഡ് വകഭേദമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരുന്നു. നിര്‍ബന്ധിത കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും, കൂടാതെ 14 ദിവസം യാത്ര ചെയ്ത വിവരങ്ങള്‍ എയര്‍ ,ുവിത പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണമെന്നും ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
7

ആറ് സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര്കാര്‍ക്കാണ് ബ്രസീലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറ് സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്കാണ് കാനഡയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓമിക്രോണ്‍ വകഭേദം തടയുന്നതിന്റെ ഭാഗമായാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചത് മുതല്‍ അന്താരാഷ്ട്ര ബോര്‍ഡല്‍ തുറക്കുന്നത് വൈകിപ്പിക്കുമെന്ന് ഓസ്‌ട്രോലിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സിംഗപൂര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് ഹബ്ബായി കണക്കാക്കപ്പെടുന്ന രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊല്‍ക്കത്തയില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ ബിജെപി, 48 പുതുമുഖങ്ങള്‍ കെഎംസിയില്‍ ഇറങ്ങുംകൊല്‍ക്കത്തയില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ ബിജെപി, 48 പുതുമുഖങ്ങള്‍ കെഎംസിയില്‍ ഇറങ്ങും

English summary
Omicron variant; Passenger restrictions imposed by 15 countries including india and uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X