ഒമിക്രോണ്‍ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ വിലക്ക്, രാജ്യങ്ങള്‍ ഇവ
ഒമാന്‍: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാതലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, ലെസോതൊ, എസ്വാതിനി, മുസംബിക്യു എന്നീ രാജ്യങ്ങലില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ വകഭേദത്തില്‍ നിന്നും രക്ഷനേടുന്നതിനായി യഎഇ, ബെഹ്റൈന്‍, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ് രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

യൂറോപ്പ്, കാനഡ, ഫിലിപ്പൈന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തിന് ഒമെക്രോണ്‍ എന്ന പേരും നാമകരണം ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പുറത്തേക്ക് പോകുന്നതിനായി നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിലേക്കെത്തിയത്.

അവസാന വിമാനത്തിന് എങ്ങനെയെങ്കിലും യാത്ര ചെയ്യാനുള്ള ശ്രമമായിരുന്നു എല്ലാവര്ക്കും. അടുത്ത ദിവസം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ബ്രിട്ടന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ അവധിയാഘോഷിക്കാനെത്തിയ ടൂറിസ്റ്റുകള്‍ പോലും അവധി വെട്ടികുറച്ച് അടുത്ത വിമാനത്തിന് നാട്ടിലേക്ക് പറക്കാനായി എത്തിയത്.

യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഒമിക്രോണിന്റെ കണ്ടെത്തലിനെ സംബന്ധിച്ച് നിലവില്‍ ലോകം മുഴുവന്‍ ആശങ്കയിലാണ്. വിമാനടിക്കറ്റ് നിരക്കും കണ്ണ് തള്ളുന്ന രീതിയിലുള്ളതായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. കോവിഡ് നെഗറ്റീവ് ഫലം അറിയിക്കേണ്ടതിനാല്‍ ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകിയണ് പുറപ്പെട്ടത്. രണ്ട് മണിക്കൂറില്‍ ഫലം ലഭിക്കുന്ന റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. 52 ഡോളറായിരുന്ന ഫീസ് വര്‍ധിപ്പിച്ച് 86 ഡോളറാക്കി ഉയര്‍ത്തുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

നിരവധി രാജ്യങ്ങളിലെ യാത്രക്കാരാണ് ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിയത്. ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാതലത്തില്‍ നവമ്പര്‍ 29 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, ലെസോതൊ, എസ്വാതിനി, മുസംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് യുഎഇയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് വരെ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന യാത്രക്കാരും നിരീക്ഷണത്തിലാണ്. അതേസമയം യുഎഇയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതിയുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക യാത്രക്കാര്‍ക്കും, നയതന്ത്രജ്ഞര്‍ക്കും, യുഎഇ ഗോള്ഡലന് വിസ അനുവദിച്ചവര്‍ക്കും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും, കൂടാതെ പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ നിന്നെടുത്ത റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസറ്റും നടത്താന്‍ ബാധ്യസ്ഥരാണെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ ഇവര്‍ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ 10 ദിവസം ക്വാറന്റ്റൈനില്‍ കഴിയണമെന്നും രാജ്യത്ത് പ്രവേശിച്ച് ഒമ്പതാം ദിവസം ആര്‍പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക സംസ്ഥാന പ്രതിനിധികള്‍, എമര്‍ജന്‍സി മെഡിക്കല്‍ കേസുകള്‍, പഠന ദൗത്യങ്ങള്‍ എന്നിവയൊഴികെ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഈശ്വതിനി, സിംബാബ്വെ, ബോട്സ്വാന, മൊസാംബിക് എന്നിവിടങ്ങളിലേക്ക് യുഎഇ പൗരന്മാരെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Recommended Video

നേരത്തെ, യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ ജോഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍, ഡര്ബന് എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ വിമാനങ്ങള്‍ നവംബര്‍ 29 മുതല്‍ നിര്‍ത്തിവയ്ക്കും. നവംബര്‍ 30 മുതല്‍ ജോഹന്നാസ്ബര്‍ഗില്‍ നിന്നുള്ള യാത്ര ഇത്തിഹാദ് നിയന്ത്രിക്കും.ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ യൂറോപ്പ് നിര്‍ത്തിയതിനെ തുടര്‍ന്നാണിത്. സൗദി അറേബ്യയും ബഹ്റൈനും വെള്ളിയാഴ്ച പുലര്‍ച്ചെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.ദുബായ് കൊവിഡ്-19 കണ്ട്രോള് ആന്‍ഡ് കമാന്‍ഡ് സെന്ററിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള എമിറേറ്റ്സിന്റെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications