ചൈനയുടെ ആകാശത്തില്‍ മറ്റൊരു നഗരം... ലോകം ഞെട്ടിപ്പോയി
ബീജിങ്: ഭൂമി എന്താണെന്ന് പോലും ശരിയ്ക്ക് മനസ്സിലാക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും പല പ്രതിഭാസങ്ങളുടേയും രഹസ്യത്തിന്റെ ചുരുളഴിയ്ക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.
അതിനിടയിലാണ് ചൈനയുടെ ആകാശത്തില്‍ മേഘങ്ങള്‍ക്കിടയില്‍ മറ്റൊരു 'നഗരം' കണ്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിയ്ക്കുന്നും ഉണ്ട്.
മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിയ്ക്കുന്നവരും അന്യഗ്ര ജീവികളുണ്ടെന്ന് കരുതുന്നവരും എല്ലാം ശരിയ്ക്കും ഈ വാര്‍ത്തയെ ആഘോഷമാക്കുകയായിരുന്നു. സത്യത്തില്‍ എന്തായിരുന്നു അത്?

മേഘനഗരം
ചൈനയിലാണ് ഈ പ്രതിഭാസം ദൃശ്യമായത്. ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ ഒരു നഗരം പോലെയാണ് അത് കണ്ടത്.

ഒഴുകുന്ന നഗരം
മേഘങ്ങള്‍ക്കൊപ്പം ആ നഗരവും ഒഴുകി നീങ്ങി. ജനങ്ങള്‍ സത്യത്തില്‍ പരിഭ്രാന്തരായി.

ഫോട്ടോ, വീഡിയോ
വെറുതേ പറഞ്ഞു പരത്തിയ ഒരു നുണയായി ഇതിനെ കണക്കാക്കാന്‍ പറ്റില്ല. കാരണം ഇതിന്റെ വീഡിയകളും ഫോട്ടോകളും ലഭ്യമാണ് എന്നത് തന്നെ കാരണം.

ഗ്വാങ്ദോങില്
ചൈനയിലെ ഗ്വാങ്ദോങ് പ്രവിശ്യയിലാണ് ഈ മേഘനഗരം ആദ്യമായി കണ്ടത്. ഒക്ടോബര്‍ ഏഴിനായിരുന്നു ഇത്. ദിവസങ്ങള്‍ക്ക് ശേഷം ജിയാംഗ്സി പ്രവിശ്യയിലും ഇത് കണ്ടു.

കുറച്ച് നേരം മാത്രം
കുറച്ച് മിനുട്ടുകള്‍ മാത്രമേ ഈ പ്രതിഭാസം നീണ്ടുനിന്നുള്ളു. അതിന് ശേഷം അപ്രത്യക്ഷമായി.

പ്രോജക്ട് ബ്ലൂ ബീം?
ഇത് നാസ ഒപ്പിച്ച പണിയാണെന്നാണ് ചിലര്‍ വിശ്വസിയ്ക്കുന്നത്. പ്രോജക്ട് ബ്ലൂ ബീം ന്നെ പേരില്‍ നാസ ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഹോളാഗ്രാഫിക് ടെക്നോളജി ഉപയോഗിച്ച് സൃഷ്ടിച്ച പ്രതിച്ഛായയാണ് അതെന്നും ചിലര്‍ പറയുന്നു.

സമാന്തര ലോകം
ഭൂമിയ്ക്ക് സമാന്തരമായി മറ്റൊരു ലോകം ഉണ്ടെന്നും അതാണ് ചൈനയില്‍ കണ്ടതെന്ും വിശ്വിസിയ്ക്കുന്ന വേറൊരു വിഭാഗവും ഉണ്ട്.

ഫാറ്റ മോര്ഗ്ഗ
നാസയുടെ പദ്ധതിയോ, സമാന്തര ലോകമോ ഒന്നും അല്ല, മേഘങ്ങള്‍ പ്രത്യേക രീതിയില്‍ നില്ക്കുമ്പോഴുണ്ടാകുന്നതാണ് ഈ കാഴ്ചയെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിശദീകരണം. ഫാറ്റ മോര്ഗ്ഗ എന്നാണത്രെ ഇതിന്റെ പേര്.
വീഡിയോ കാണാം
ഇതാണ് ചൈനയിലെ 'മേഘ നഗര'ത്തിന്റെ വീഡിയോ
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications