കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്ക; പ്രഖ്യാപനം നടത്തി, 12 കാര്യങ്ങള്‍!! തിരിച്ചടിച്ച് ഇറാന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനുമായി ഒബാമ ഭരണകൂടമുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക, ഇറാനെതിരെ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇന്നുവരെ ഇറാന്‍ കണ്ടിട്ടില്ലാത്ത നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ശക്തമായ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ലോക കാര്യങ്ങള്‍ തീരുമാനിക്കാന്‍ അമേരിക്ക ആരാണെന്ന് ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് സൂചന. വിവരങ്ങള്‍ ഇങ്ങനെ...

പോംപിയോയുടെ നീക്കംv

പോംപിയോയുടെ നീക്കംv

ഏപ്രിലില്‍ അധികാരമേറ്റ ഉടനെ പോംപിയോ പോയത് പശ്ചിമേഷ്യയിലേക്കായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധകാരമേറ്റ ഉടനെ പോയതും പശ്ചിമേഷ്യയിലേക്കായിരുന്നു. പോംപിയോ സൗദി, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇറാന്‍ വിഷയമായിരുന്നു മുഖ്യ ചര്‍ച്ച.

സാമ്പത്തികമായി നശിപ്പിക്കും

സാമ്പത്തികമായി നശിപ്പിക്കും

ഇറാന്‍ ലോകത്തിന് വിപത്തുണ്ടാക്കുന്നുവെന്നാണ് പോംപിയോ പറയുന്നത്. ലോകത്തെ എല്ലാ ഭീകരസംഘടനകള്‍ക്കും ഇറാനുമായി ബന്ധമുണ്ട്. ഇറാനാണ് ഇത്തരം സംഘങ്ങളെ വളര്‍ത്തുന്നത്. അതുകൊണ്ട് ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നാണ് പോംപിയോയുടെ പ്രഖ്യാപനം.

മുന്‍ സിഐഎ മേധാവി

മുന്‍ സിഐഎ മേധാവി

മുന്‍ സിഐഎ മേധാവിയാണ് പോംപിയോ. ട്രംപ് മുന്‍കൈയ്യെടുത്താണ് ഇദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിയോഗിച്ചത്. ഇറാനെതിരായ പടയൊരുക്കത്തിന്റെ സൂചനയായി പല നിരീക്ഷകരും പോംപിയോയുടെ നിയമനത്തെ വിലയിരുത്തിയിരുന്നു.

ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത

ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത

ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടിയാണ് ഇറാന്‍ കാത്തിരിക്കുന്നതെന്ന് പോംപിയോ പറഞ്ഞു. ശക്തമായ ഉപരോധത്തില്‍ ഇറാന്‍ ഞെരുങ്ങും. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന 12 കാര്യങ്ങള്‍ അംഗീകരിച്ചാല്‍ ഇറാന് രക്ഷപ്പെടാമെന്നും പോംപിയോ പറയുന്നു.

ഇറാന്റെ മറുപടി

ഇറാന്റെ മറുപടി

അമേരിക്ക ലോക കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്ന് പോംപിയോക്കുള്ള മറുപടിയായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനങ്ങള്‍ മറ്റൊരു രാജ്യങ്ങളും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അമേരിക്ക ലംഘിക്കരുതെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

12 നിബന്ധനകള്‍

12 നിബന്ധനകള്‍

12 നിബന്ധനകളാണ് ഇറാനെതിരെ അമേരിക്ക മുന്നോട്ട് വച്ചിരിക്കുന്നത്. സിറിയയില്‍ നിന്ന് പിന്‍മാറണം, ബാലസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണം, ജല റിയാക്ടറുകള്‍ അടയ്ക്കണം, അമേരിക്കന്‍ പൗരന്‍മാരെ വിട്ടയക്കണം, താലിബാന്‍, ഹൂത്തി, ഹിസ്ബുല്ല, ഹമാസ് എന്നിവരെ സഹായിക്കരുത്, ഇറാഖിലെ സര്‍ക്കാരിനെ പിന്തുണയ്ക്കണം തുടങ്ങിയവ ഉപാധികളില്‍ പെടും.

ഏകപക്ഷീയ പിന്‍മാറ്റം

ഏകപക്ഷീയ പിന്‍മാറ്റം

2015ലാണ് രക്ഷാസമിതി രാജ്യങ്ങളും ജര്‍മനിയും ഉള്‍പ്പെടുന്ന വന്‍ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മില്‍ ആണവ കരാര്‍ ഒപ്പിട്ടത്. ഈ കരാറില്‍ നിന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുമ്പ് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. എല്ലാ രാജ്യങ്ങളും അമേരിക്കക്കൊപ്പം നിലകൊള്ളണമെന്ന് പ്രസിഡന്റ് ട്രംപ് യൂറോപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാഖ് അധിനിവേശ കാലത്ത് പറഞ്ഞത്

ഇറാഖ് അധിനിവേശ കാലത്ത് പറഞ്ഞത്

ട്രംപും പോംപിയോയും പറയുന്നത് 2013ല്‍ ഇറാഖ് അധിനിവേശത്തിന് മുമ്പ് ബുഷ് ഭരണകൂടം പറഞ്ഞ പോലെയുള്ള കാര്യങ്ങളാണെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹിനി അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനകള്‍ക്ക് ഇറാന്‍ ജനത ശ്രദ്ധകൊടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കക്ക് പിന്തുണയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി രംഗത്തുവന്നു.

കമ്പനികള്‍ക്ക് മുന്നറിയിപ്പ്

കമ്പനികള്‍ക്ക് മുന്നറിയിപ്പ്

ഇറാനുമായി വ്യവസായ പങ്കാളിത്തമുള്ള യൂറോപ്യന്‍ കമ്പനികളെ അമേരിക്ക ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുവഴി ഇറാനില്‍ നിന്ന് വിദേശകമ്പനികളെ അകറ്റാനാണ് നീക്കം. ഇറാന്‍ സാമ്പത്തികമായി നശിക്കുകയായിരിക്കും ഫലം. അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യയും ചൈനയും രംഗത്തുവന്നു. ഇറാനുമായി ബന്ധം തുടരുമെന്ന് അവര്‍ പറഞ്ഞു.

യൂറോപ്പ് അകലം പാലിക്കുന്നു

യൂറോപ്പ് അകലം പാലിക്കുന്നു

അമേരിക്ക ഇറാനുമായുള്ള കരാറില്‍ നിന്ന് പിന്‍മാറിയതിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ യോജിക്കുന്നില്ല. കരാറിന് പകരമായി മറ്റൊന്നും കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് യൂറോപ്യന്‍ വിദേശകാര്യ നയരൂപീകരണമേധാവി ഫെഡറിക്ക മൊഗേരിനി അഭിപ്രായപ്പെട്ടത്. അതേസമയം, പോംപിയോക്കെതിരെ ഇറാന്‍ സൈന്യം രംഗത്തെത്തി. പോംപിയോയുടെ വായ ഇടിച്ച് തകര്‍ക്കുമെന്ന് വിപ്ലവ ഗാര്‍ഡ് കമാന്റര്‍ പ്രതികരിച്ചു.

English summary
"Who Are You To Decide?" Iran Dismisses US' "Strongest Sanctions" Warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X