കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ വഴിയിലേക്കെന്ന് ബൈഡന്‍: മോഷ്ടിക്കാനുള്ള ശ്രമമെന്ന് ട്രംപ്, ട്രംപിന് പണികൊടുത്ത് ട്വിറ്ററും

Google Oneindia Malayalam News

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പൂര്‍ണ്ണമായും പുറത്തു വരുന്നതിന് മുമ്പെ അവകാശവാദങ്ങളുമായി ജോ ബൈഡനും ഡൊണാള്‍ഡ‍് ട്രംപും. വിജയ വഴിയിലേക്കാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ആദ്യം രംഗത്ത് എത്തിയത്. 'പുറത്തു വരുന്ന ഫലത്തില്‍ ആത്മവിശ്വാസമുണ്ട്. വിജയ വഴിയിലേക്കാണ്. അന്തിമ ചിത്രം വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും'- എന്നായിരുന്നു മാധ്യമങ്ങളെ കണ്ട ജോ ബൈഡന്‍ പറഞ്ഞത്.

തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കാന്‍ ഒരേയൊരു കാരണം മാത്രം , തുറന്നുപറഞ്ഞ് നടന്‍ ദേവന്‍തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കാന്‍ ഒരേയൊരു കാരണം മാത്രം , തുറന്നുപറഞ്ഞ് നടന്‍ ദേവന്‍

ഇതിന് പിന്നാലെ ട്വിറ്ററിലൂടെ മറുപടിയുമായി ഡൊണാള്‍ഡ് ട്രംപും രംഗത്തെതി്. വന്‍ വിജയം നേടുമെന്നായിരുന്നു ട്രംപിന്‍രെ അവകാശ വാദം. ' ഞാൻ ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും. ഒരു വലിയ വിജയം'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ മറ്റൊരു ട്വീറ്റും ട്രംപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. ഡമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നും ട്രംപിന്‍റെ ആരോപണം.

 ap

'ഞങ്ങൾ വളരെ വലുതാണ്, പക്ഷേ അവർ തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അത് ചെയ്യാൻ ഞങ്ങൾ അവരെ ഒരിക്കലും അനുവദിക്കില്ല. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ട് രേഖപ്പെടുത്താൻ കഴിയില്ല'- എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഈ ട്വീറ്റ് ട്വിറ്റര്‍ മാസ്ക് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം എന്ന മുന്നറിയിപ്പോടെയാണ് ട്വീറ്റ് ട്വിറ്റര്‍ മറച്ചിരിക്കുന്നത്.

യു ഡി എഫിലേക്ക് പോയ നേതാവിന് കിടിലന്‍ പണി കൊടുത്ത് ജോസ് കെ മാണി പക്ഷം ; രാജിവെച്ചത് 7 പേര്‍യു ഡി എഫിലേക്ക് പോയ നേതാവിന് കിടിലന്‍ പണി കൊടുത്ത് ജോസ് കെ മാണി പക്ഷം ; രാജിവെച്ചത് 7 പേര്‍

അതേസമയം, നിലവില്‍ 238 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. 213 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നിലുണ്ട്. 270 വോട്ടുകളാണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ വേണ്ടത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനുള്ള സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന്‍റെ തിരിച്ചു വരവിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മിഷിഗണ്‍, പെന്‍സുല്‍വാലിയ, നോര്‍ത്ത് കരോലീന എന്നിവിടങ്ങളില്‍ ട്രംപിനാണ് മുന്നേറ്റം. നെവാദയില്‍ മാത്രമാണ് ബൈഡന് ലീഡുള്ളത്.

സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന്റെ തേരോട്ടം. .. ബൈഡനെ ഞെട്ടിച്ച് തിരിച്ചുവരവ് ; ഫ്‌ലോറിഡയും ടെക്‌സാസുംസ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന്റെ തേരോട്ടം. .. ബൈഡനെ ഞെട്ടിച്ച് തിരിച്ചുവരവ് ; ഫ്‌ലോറിഡയും ടെക്‌സാസും

Recommended Video

cmsvideo
US Election 2020: Pennsylvania Vote Counting Could last until Friday | Oneindia Malayalam

English summary
on the road to victory says biden: Trump blames says trying to steal the election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X