കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസ ലോകത്ത് പ്രതിസന്ധിയുടെ ഓണക്കാലം... പ്രതീക്ഷ കൈവിടാതെ ആഘോഷങ്ങള്‍ തുടരും!!

Google Oneindia Malayalam News

അബുദാബി: കോവിഡ് ഭീതിയിലാണ് ലോകം മുഴുവനും. മലയാളികള്‍ ഇത്തവണ ഓണത്തിനൊരുങ്ങുന്നതും അതേ ഭീഷണിയുടെ മറവിലാണ്. പ്രവാസ ലോകത്താണ് ഏറ്റവും ദുരിതമായ സാഹചര്യമുള്ളത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവര്‍. പക്ഷേ എല്ലാം മാറി കലങ്ങി തെളിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. പ്രവാസ ലോകത്ത് അത്തം പിറന്നതോടെ പൂവിളി ഉയര്‍ന്നിരിക്കുകയാണ്. നമ്മുടെ നാട്ടിലെ പോലെ ഗള്‍ഫില്‍ പറമ്പില്‍ നിന്ന് പൂവിറക്കാനില്ലെങ്കില്‍ മനസ്സുകൊണ്ട് ഇവര്‍ എല്ലാം സങ്കല്‍പ്പിച്ച് ഓണമാഘോഷിക്കും.

1

പലരും പൊന്നില്‍ വില കൊടുത്താണ് പൂക്കള്‍ വാങ്ങുന്നത്. കടല്‍ കടന്നാണ് ഇവിടെ പൂക്കളെത്തുന്നത്. ഇതാണ് മലയാളികള്‍ക്കിടയിലേക്ക് എത്തുന്നത്. പ്രതിസന്ധിയിലാണെങ്കിലും ജന്മനാടിന്റെ ഓര്‍മകള്‍ ഉള്ളില്‍ നിറച്ചാണ് ഇവര്‍ അത്തപൂക്കളം ഇട്ടത്. പലര്‍ക്കും സ്വീകര മുറിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഫ്‌ളാറ്റിന്റെ വരാന്തയിലാണ് പൂക്കളം ഒരുക്കിയത്. നാട്ടിലേത് പോലെ അത്തപൂക്കളമൊരുക്കാന്‍ കുട്ടികളും കൂടി എത്തിയതോടെ ശരിക്കും ആഘോഷമായിരുന്നു പ്രവാസ മേഖലയില്‍.

സമീപത്തെ കുടുംബങ്ങളിലെ കുട്ടികളാണ് ഒത്തുച്ചേര്‍ന്നത്. കോവിഡ് മൂലം ആറ് മാസമായി വീട്ടില്‍ അടച്ചിട്ടിരിക്കുന്ന കുട്ടികള്‍ക്ക് പൂവിളിയും അത്തപ്പൂക്കളവും പുതിയൊരു കളിയരങ്ങാണ് സമ്മാനിച്ചത്. ഗുരുവായൂര്‍ സ്വദേശി പ്രവീണിന്റെയും ദിവ്യയുടെ മകള്‍ പല്ലവിയുടെയും ഷൊര്‍ണൂര്‍ സ്വദേശി കൃഷ്ണലാലിന്റെയും ജിജിയുടെയും മകള്‍ ആദിത്രിയുടെയും നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളത്തിന് പിന്തുണയേകാന്‍ തലശ്ശേരിക്കാരി മിന്‍സയും തൃശൂര്‍ക്കാരായ റീമും റിഹാമുമുണ്ടായിരുന്നു. ഇത്തരമൊരു സൗഹാര്‍ദപരമായ ആഘോഷം മലയാളികള്‍ക്കിടയില്‍ മാത്രമേ ഉണ്ടാകൂ.

കുടുംബമായി താമസിക്കുന്നവരാണ് ചിട്ടവട്ടങ്ങളില്‍ പൂക്കളമൊരുക്കി ആഘോഷത്തെ വരവേല്‍ക്കാന്‍ തയ്യാറായത്. അല്ലാത്തവര്‍ ജോലിത്തിരക്കിനിടയിലും മനസ്സില്‍ അത്തപ്പൂക്കളൊരുക്കി തിരുവോണത്തിനായി കാത്തിരിക്കും. കണ്ണെത്താത്ത ദൂരത്തിരുന്ന് കേരളത്തിന്റെ ഓരോ തുടിപ്പിനും കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ ആഘോഷങ്ങളും ആചാരങ്ങളും ജീവിതത്തിനൊപ്പം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. കോവിഡുണ്ടെങ്കിലും ഓണവും ക്രിസ്മസും പെരുന്നാളും ഗള്‍ഫില്‍ ഒരുപോലെ ആഘോഷിക്കപ്പെടുന്നത് ഈ ഒരുമകൊണ്ടാണ്.

English summary
onam 2020: in covid crisis onam gives hope to malayali nri's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X