കൊലപാതകക്കുറ്റത്തിന് 16 വര്‍ഷം ജയിലില്‍, ഇന്ന് മറ്റുള്ളവര്‍ക്കു വഴികാട്ടുന്നു. കണ്ടു പഠിക്കണം ഇയാളെ
16 വര്‍ഷത്തെ ജയില്‍വാസത്തില്‍ ഒരു ഡിഗ്രിയും പിജിയും ജോണ്‍ വാല്‍വെര്‍ഡെ സ്വന്തമാക്കി.
സോമര്‍വില്ലെ: ദീര്‍ഘകാലത്തെ ജയില്‍വാസം ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കുമോ ?. ഇല്ലെന്നാണ് ജോണ്‍ വാല്‍വെര്‍ഡെയുടെ മറുപടി. സ്വന്തം ജീവിതത്തിലൂടെ തന്നെയാണ് അദ്ദേഹം ഇതു തെളിയിച്ചത്.
സ്വന്തം കാമുകിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ വധിച്ചതിന് 16 വര്‍ഷം വാല്വെര്ഡെയ്ക്കു ജയിലില്‍ കഴിയേണ്ടിവന്നു. പക്ഷെ ജയില്‍ ഇയാള്‍ സര്‍വകലാശാലയാക്കി മാറ്റുകയായിരുന്നു.
രണ്ടു ഡിഗ്രികളാണ് വാല്‍വെര്‍ഡെ ജയിലില്‍ വച്ചു സമ്പാദിച്ചത്. അതോടൊപ്പം ജയിലിലെ മറ്റു അന്തേവാസികളെ എഴുതാനും വായിക്കാനും പഠിക്കാന്‍ അദ്ദേഹം സഹായിച്ചു. കൂടാതെ എയ്ഡ്സ് ബാധിച്ചവര്‍ക്കുള്ള ഉപദേഷ്ടാവായും വാല്‍വെര്‍ഡെ പ്രവര്‍ത്തിച്ചു.

20ാം വയസ്സിലാണ് വാല്‍വെര്‍ഡെ കൊലപാതകക്കുറ്റത്തിന് അകത്തുപോവുന്നത്. 1991ല്‍ തന്നെ ഒരു ഫോട്ടോഗ്രാഫര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാമുകി പറഞ്ഞപ്പോള്‍ വാല്‍വെര്‍ഡെ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.

പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അന്നു താന്‍ ചെയ്തത് തെറ്റായിരുന്നുവെന്ന് വാല്‍വെര്‍ഡെ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. തെറ്റ് ചെയ്തയാളുടെ ജീവനെടുക്കുകയെന്നതല്ല മറിച്ച് അയാളെ മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാല്‍വെര്‍ഡെ ജയില്‍മോചിതനാവുന്നത്. ഇതിനിടെ പെരുമാറ്റ ശാസ്ത്രത്തില്‍ ബിരുദവും നഗരവികസന മന്ത്രാലയ പഠനത്തില്‍ ബിരുദാനന്തര ബിരുദവും ഇയാള്‍ സ്വന്തമാക്കി.

യൂത്ത് ബില്‍ഡ് യുഎസ്എ എന്ന സംഘടനയുടെ സിഇഓയായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് വാല്‍വെര്‍ഡെ. 124 പേരുള്‍പ്പെടുന്ന പാനലില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ദാരിദ്ര്യവും മറ്റു കാരണങ്ങളും മൂലം ചെറുപ്രായത്തില്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടവരെ സ്വയം തൊഴില്‍ കണ്ടെത്തി ജീവിതം കെട്ടിപ്പെടുക്കാന്‍ സഹായിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications