കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകക്കുറ്റത്തിന് 16 വര്‍ഷം ജയിലില്‍, ഇന്ന് മറ്റുള്ളവര്‍ക്കു വഴികാട്ടുന്നു. കണ്ടു പഠിക്കണം ഇയാളെ

16 വര്‍ഷത്തെ ജയില്‍വാസത്തില്‍ ഒരു ഡിഗ്രിയും പിജിയും ജോണ്‍ വാല്‍വെര്‍‍ഡെ സ്വന്തമാക്കി.

  • By Manu
Google Oneindia Malayalam News

സോമര്‍വില്ലെ: ദീര്‍ഘകാലത്തെ ജയില്‍വാസം ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കുമോ ?. ഇല്ലെന്നാണ് ജോണ്‍ വാല്‍വെര്‍ഡെയുടെ മറുപടി. സ്വന്തം ജീവിതത്തിലൂടെ തന്നെയാണ് അദ്ദേഹം ഇതു തെളിയിച്ചത്.

സ്വന്തം കാമുകിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ വധിച്ചതിന് 16 വര്‍ഷം വാല്‍വെര്‍ഡെയ്ക്കു ജയിലില്‍ കഴിയേണ്ടിവന്നു. പക്ഷെ ജയില്‍ ഇയാള്‍ സര്‍വകലാശാലയാക്കി മാറ്റുകയായിരുന്നു.

രണ്ടു ഡിഗ്രികളാണ് വാല്‍വെര്‍ഡെ ജയിലില്‍ വച്ചു സമ്പാദിച്ചത്. അതോടൊപ്പം ജയിലിലെ മറ്റു അന്തേവാസികളെ എഴുതാനും വായിക്കാനും പഠിക്കാന്‍ അദ്ദേഹം സഹായിച്ചു. കൂടാതെ എയ്ഡ്‌സ് ബാധിച്ചവര്‍ക്കുള്ള ഉപദേഷ്ടാവായും വാല്‍വെര്‍ഡെ പ്രവര്‍ത്തിച്ചു.

ജയിലിലായത് 20ാം വയസ്സില്‍

20ാം വയസ്സിലാണ് വാല്‍വെര്‍ഡെ കൊലപാതകക്കുറ്റത്തിന് അകത്തുപോവുന്നത്. 1991ല്‍ തന്നെ ഒരു ഫോട്ടോഗ്രാഫര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാമുകി പറഞ്ഞപ്പോള്‍ വാല്‍വെര്‍ഡെ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.

 അന്നു ചെയ്തത് തെറ്റായിരുന്നു

പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അന്നു താന്‍ ചെയ്തത് തെറ്റായിരുന്നുവെന്ന് വാല്‍വെര്‍ഡെ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. തെറ്റ് ചെയ്തയാളുടെ ജീവനെടുക്കുകയെന്നതല്ല മറിച്ച് അയാളെ മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ജയില്‍മോചിതന്‍

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാല്‍വെര്‍ഡെ ജയില്‍മോചിതനാവുന്നത്. ഇതിനിടെ പെരുമാറ്റ ശാസ്ത്രത്തില്‍ ബിരുദവും നഗരവികസന മന്ത്രാലയ പഠനത്തില്‍ ബിരുദാനന്തര ബിരുദവും ഇയാള്‍ സ്വന്തമാക്കി.

ഇനി സിഇഒ

യൂത്ത് ബില്‍ഡ് യുഎസ്എ എന്ന സംഘടനയുടെ സിഇഓയായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് വാല്‍വെര്‍ഡെ. 124 പേരുള്‍പ്പെടുന്ന പാനലില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ദാരിദ്ര്യവും മറ്റു കാരണങ്ങളും മൂലം ചെറുപ്രായത്തില്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടവരെ സ്വയം തൊഴില്‍ കണ്ടെത്തി ജീവിതം കെട്ടിപ്പെടുക്കാന്‍ സഹായിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം.

English summary
John Valverde isn't your typical CEO. He spent 16 years in prison for killing a man accused of raping his girlfriend. Next week, he'll take over as chief executive officer of YouthBuild USA Inc.Valverde went from being a promising young college student to a convicted killer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X