ബംഗ്ലാദേശിലുള്ളത് ഒരേ ഒരു ഓഡി കാർ; 11 കോടിയുടെ കാറിന് സംഭവിച്ചത് കേട്ടാൽ ഞെട്ടും...!!!
ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബോണറ്റിൽ നിന്ന് തീ പടരുകയായിരുന്നു. 11 കോടിയാണ് കാറിന്റെ വില
ധാക്ക: ബംഗ്ലാദേശില്‍ ആകെ ഉണ്ടായിരുന്നത് ഒരേ ഒരു ഓഡി ആര്‍8 കാറായിരുന്നു. പക്ഷേ ആ കാറിന് ഒരു അപകടം സംഭവിച്ചു. എന്താണെന്നോ...?

ബംഗ്ലാദേശിലേക്ക് ിദേശത്ത് നിന്ന് ഇറക്കുമത് ചെയ്യുന്ന കാറുകള്‍ക്ക് 400 ശതമാനത്തിലധികം നികുതി നല്‍കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യം ആയതിനാല്‍ വളരെ ചുരുക്കം ആളുകളുടെ കയ്യില്‍ മാത്രമേ ആഢംബര കാറുകള്‍ ഉള്ളൂ. അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഓഡി ആര്‍8കാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ കാര്‍ കഴിഞ്ഞ ദിവസം കത്തി അമര്‍ന്നു. റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഡ്രൈവ് ചെയ്യുന്നതിന് ഇടേ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചു. അപ്പോഴേക്കും കാറിന് അകത്തേക്കും തീ പടര്‍ന്നു. എന്നാല്‍ തീപിടിക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല.

ആഢംബരകാറുകളുടെ അറ്റകുറ്റ പണി ചെയ്യാനറിയുന്നവര്‍ ബംഗ്ലാദേശില്‍ കുറവാണ്. അതിനാല്‍ വിദേശത്ത് നിന്ന് ആളെ കൊണ്ട് വന്നാലെ പണി നടക്കൂ. ഇതിനും വലിയൊരു തുക ചെലവാക്കേണ്ടി വരും. എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഉടമ.













Click it and Unblock the Notifications