അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പോളിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ്, ഒരാള്‍ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയന്‍ നഗരമായ അസൂസയിലാണ് സംഭവം
ലോസ് ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പോളിംഗ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സതേണ്‍ കാലിഫോര്‍ണിയന്‍ നഗരമായ അസൂസയിലാണ് സംഭവം. സംഭവത്തോടെ പ്രദേശം അടച്ചിട്ടു. സ്കൂള്‍, പാര്‍ക്ക് എന്നിവയ്ക്ക് സമീപത്താണ് വെടിവെയ്പ്പുണ്ടായത്.
കുറ്റവാളിയെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ വെടിവെയ്പിന് തിരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തനായിട്ടില്ല. സംഭവത്തോടെ പോളിംഗ് സ്റ്റേഷന് സമീപത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി രജിസ്ട്രാറിന്റെ ഓഫീസ് ജനങ്ങള്‍ക്ക് ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തോടെ പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി സ്ഥാപിച്ച് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

പോളിംഗ് സ്റ്റേഷനായി ഒരുക്കിയ ഫയര്‍ സ്റ്റേഷന് സമീപത്ത് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അപരിചിതനാണ് വോട്ടര്മാര്ക്കെതിരെവെടിയുതിര്ത്തത്. പ്രാദേശിക സമയം പകല്‍ രണ്ടുമണിയ്ക്കായിരുന്നു സംഭവം. അസൂസ പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പോളിംഗ് സ്റ്റേഷന് സമീപത്തുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ട്വീറ്റ് ചെയ്ത്.
മുസ്ലിങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്നും, അമേരിക്കക്കാരുടെ തലയറുക്കുമെന്നും ഐസിസ് ഭീഷണി മുഴക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തലേദിവസം അമേരിക്ക ആക്രമിക്കപ്പെടുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരുന്നു ഇതിനിടെയാണ് വെടിവെയ്പ് നടക്കുന്നത്.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications