കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പോളിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയന്‍ നഗരമായ അസൂസയിലാണ് സംഭവം

Google Oneindia Malayalam News

ലോസ് ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പോളിംഗ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സതേണ്‍ കാലിഫോര്‍ണിയന്‍ നഗരമായ അസൂസയിലാണ് സംഭവം. സംഭവത്തോടെ പ്രദേശം അടച്ചിട്ടു. സ്‌കൂള്‍, പാര്‍ക്ക് എന്നിവയ്ക്ക് സമീപത്താണ് വെടിവെയ്പ്പുണ്ടായത്.

കുറ്റവാളിയെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ വെടിവെയ്പിന് തിരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തനായിട്ടില്ല. സംഭവത്തോടെ പോളിംഗ് സ്‌റ്റേഷന് സമീപത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി രജിസ്ട്രാറിന്റെ ഓഫീസ് ജനങ്ങള്‍ക്ക് ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തോടെ പോളിംഗ് സ്‌റ്റേഷനുകള്‍ മാറ്റി സ്ഥാപിച്ച് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

gun-shoot5

പോളിംഗ് സ്‌റ്റേഷനായി ഒരുക്കിയ ഫയര്‍ സ്റ്റേഷന് സമീപത്ത് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അപരിചിതനാണ് വോട്ടര്‍മാര്‍ക്കെതിരെവെടിയുതിര്‍ത്തത്. പ്രാദേശിക സമയം പകല്‍ രണ്ടുമണിയ്ക്കായിരുന്നു സംഭവം. അസൂസ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പോളിംഗ് സ്‌റ്റേഷന് സമീപത്തുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ട്വീറ്റ് ചെയ്ത്.

മുസ്ലിങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്നും, അമേരിക്കക്കാരുടെ തലയറുക്കുമെന്നും ഐസിസ് ഭീഷണി മുഴക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തലേദിവസം അമേരിക്ക ആക്രമിക്കപ്പെടുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരുന്നു ഇതിനിടെയാണ് വെടിവെയ്പ് നടക്കുന്നത്.

English summary
One dead, at least 3 wounded near California polling place, suspect at large. The incident reported from Californian city of Azus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X