• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിന്റെ കുഴിയില്‍ ഇറാന്‍ വീണു!! രാജ്യവ്യാപക പ്രക്ഷോഭം, റൂഹാനി വീഴുമോ? ഇറാഖ് അതിര്‍ത്തി അടച്ചു

ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധം ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എണ്ണവില കൂട്ടിയ ഹസന്‍ റൂഹാനി ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം അലയടിക്കുകയാണ്. പലയിടത്തും പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. സിര്‍ജാനിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

സാഹചര്യം കൂടുതല്‍ വഷളാവുകയാണ്. അതിനിടെ ഇറാഖ്-ഇറാന്‍ അതിര്‍ത്തി അടച്ചു. അമേരിക്കന്‍ ഉപരോധം മൂലം ഇറാനിലേക്ക് അവശ്യവസ്തുക്കള്‍ എത്തുന്നത് വളരെ തുച്ഛമാണ്. ഇതിനിടെയാണ് എണ്ണവില വര്‍ധിപ്പിച്ചതും വിതരണം കുറച്ചതും. ഇതോടെ പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങുകയായിരുന്നു.....

പ്രക്ഷോഭത്തിന് കാരണം

പ്രക്ഷോഭത്തിന് കാരണം

വെള്ളിയാഴ്ച വൈകീട്ടാണ് ഇറാന്‍ എണ്ണവില വര്‍ധിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ സമരക്കാര്‍ ഉപരോധിച്ചു.

എണ്ണവില 50 ശതമാനം വര്‍ധിപ്പിച്ചു

എണ്ണവില 50 ശതമാനം വര്‍ധിപ്പിച്ചു

എണ്ണവില 50 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കൂടാതെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഭരണകൂടം പുതിയ നടപടി കൈക്കൊണ്ടത്. എന്നാല്‍ ജനം ക്ഷുഭിതരായി.

സിര്‍ജാനില്‍ പ്രക്ഷോഭകന്‍ കൊല്ലപ്പെട്ടു

സിര്‍ജാനില്‍ പ്രക്ഷോഭകന്‍ കൊല്ലപ്പെട്ടു

സിര്‍ജാനില്‍ പ്രക്ഷോഭകന്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം അറിയില്ലെന്ന് നഗര ഗവര്‍ണര്‍ മുഹമ്മദ് മഹ്മൂദ് അബാദി പറഞ്ഞു. ആകാശത്തേക്ക് വെടിവയ്ക്കാന്‍ മാത്രമാണ് പോലീസിന് അനുമതി നല്‍കിയതെന്നും പ്രക്ഷോഭകരെ വെടിവച്ചത് ആരാണെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇറാനിലെ വിപ്ലവ ഗാര്‍ഡും രംഗത്ത്

ഇറാനിലെ വിപ്ലവ ഗാര്‍ഡും രംഗത്ത്

പ്രക്ഷോഭകരെ നേരിടാന്‍ ഇറാനിലെ വിപ്ലവ ഗാര്‍ഡും രംഗത്തുണ്ട്. പ്രക്ഷോഭം തുടര്‍ന്നാല്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടാകുമോ എന്നാണ് ആശങ്ക. അബദാന്‍, അഹ്വാസ്, ബാന്ദര്‍ അബ്ബാസ്, ബിര്‍ജന്ത്, ഗഷ്‌സരണ്‍, ഖോറംഷഹര്‍, മഹ്ഷഹര്‍, മഷ്ഹദ്, ഷിറാസ് എന്നീ നഗരങ്ങളിലെല്ലാം ജനം തെരുവിലാണ്.

സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കുന്ന പെട്രോള്‍ മാസത്തില്‍ 60 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം ഒരു ലിറ്റര്‍ പെട്രോളിന് 50 ശതമാനം വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ 15000 ഇറാനിയല്‍ റിയാല്‍ നല്‍കണം ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍. പരിധി വിട്ട് വാങ്ങുന്നവര്‍ ലിറ്ററിന് 3000 റിയാല്‍ നല്‍കേണ്ടി വരുമെന്നാണ് പുതിയ നിബന്ധന.

ഇറാന്‍ അതിര്‍ത്തി ഇറാഖ് അടച്ചു

ഇറാന്‍ അതിര്‍ത്തി ഇറാഖ് അടച്ചു

അതേസമയം, ഇറാന്‍ അതിര്‍ത്തി ഇറാഖ് സൈന്യം അടച്ചു. ഇരുരാജ്യങ്ങളിലേക്കുള്ള യാത്ര അതിര്‍ത്തി വഴി ഇനി സാധ്യമല്ല. ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് അടച്ചത് എന്നാണ് വിവരം. ഇറാഖിലും സര്‍ക്കാരിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഇതാണ് രണ്ടു രാജ്യങ്ങളെയും ആശങ്കയിലാക്കുന്നത്.

പ്രതിസന്ധി സൃഷ്ടിച്ചത് ട്രംപ്

പ്രതിസന്ധി സൃഷ്ടിച്ചത് ട്രംപ്

അമേരിക്കയുടെ നീക്കമാണ് ഇറാനെ പ്രതിരോധത്തിലാക്കിയത്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചത്. അമേരിക്കക്ക് പുറമെ ലോകത്തെ വന്‍ ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും കരാറിലൊപ്പിട്ടിരുന്നു. എന്നാല്‍ ട്രപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ഉപരോധം പുനസ്ഥാപിച്ചു.

പ്രമുഖരെ കുടുക്കാന്‍ നീക്കം

പ്രമുഖരെ കുടുക്കാന്‍ നീക്കം

കഴിഞ്ഞാഴ്ച അമേരിക്ക ഇറാനിലെ പ്രമുഖര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇറാന്‍ സൈന്യത്തെ കരിമ്പട്ടികയില്‍ പെടുത്തിയതിന് പിന്നാലെയായിരുന്നു ഉപരോധം. ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഇയുമായി അടുപ്പമുള്ളവര്‍ക്കെതിരെയാണ് പുതിയ ഉപരോധം. ഇതാകട്ടെ ഇറാനെ ചൊടിപ്പിക്കുന്ന നീക്കമായിരുന്നു. ആയത്തുല്ലയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഉപരോധം.

 പുതിയ ഉപരോധം ഇവര്‍ക്കെതിരെ

പുതിയ ഉപരോധം ഇവര്‍ക്കെതിരെ

ആയത്തുല്ലയുടെ സ്റ്റാഫ് മേധാവി, ജുഡീഷ്യറി മേധാവി, മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍, ആയത്തുല്ലയുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാനില്‍ പുതിയ എണ്ണ ശേഖരം കണ്ടെത്തിയത് അമേരിക്കയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഇറാന്‍ പ്രതികരിച്ചു.

എണ്ണ കണ്ടെത്തിയത് നേട്ടമാകുമോ

എണ്ണ കണ്ടെത്തിയത് നേട്ടമാകുമോ

ഇറാനിലെ യസ്ദ് നഗരത്തില്‍ വച്ചാണ് റൂഹാനി പുതിയ എണ്ണ ശേഖരത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇറാനിലെ ദക്ഷിണ മേഖലയിലെ ഖുസസ്താന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ ശേഖരം കണ്ടെത്തിയത്. 5300 കോടി ബാരല്‍ എണ്ണ ഇവിടെയുണ്ടാകുമെന്നാണ് ഭരണകൂടം കരുതുന്നത്.

റൂഹാനി പറയുന്നു

റൂഹാനി പറയുന്നു

ഇറാനില്‍ 15000 കോടി എണ്ണ ശേഖരമുണ്ട്. അതിന് പുറമെയാണ് പുതിയ എണ്ണ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാന്റെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരിക്കെയാണ് മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പുതിയ ഉറവിടം കണ്ടെത്തിയതെന്ന് റൂഹാനി എടുത്തുപറഞ്ഞു.

അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍

English summary
One killed as protests erupt after Iran hikes petrol prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X