കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹേതര ബന്ധത്തിന് താത്പര്യമുണ്ടോ?, ബ്രിട്ടീഷുകാര്‍ ഈ സൈറ്റിന് പിന്നാലെയാ

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: വിവാഹേതര ബന്ധങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള വെബ്‌സൈറ്റിന് ബ്രിട്ടീഷുകാരുടെ വന്‍ പിന്തുണ. സൈറ്റിനെതിരായ ആക്ഷേപങ്ങള്‍ വര്‍ധിയ്ക്കുന്ന സാഹചര്യത്തിലും പത്ത് ലക്ഷത്തിലധികം ബ്രിട്ടീഷുകാരനാണ് ദിവസേന സൈറ്റില്‍ സൈന്‍ അപ് ചെയ്യുന്നത്.

വിവാഹേതര ബന്ധങ്ങള്‍ തേടുന്നവര്‍ക്കും പ്രണയബന്ധങ്ങള്‍ തേടുന്നവര്‍ക്കും വേണ്ടിയുള്ള സൈറ്റാണ് ആഷ്‌ലി മാഡിസണ്‍. വിവാഹിതരാണ് സൈറ്റിന്റെ പ്രധാന ഉപഭോക്താക്കള്‍. 1,048,342 ബ്രിട്ടീഷ് ഉപഭോക്താക്കളാണ് സൈറ്റിനുള്ളത്. സൈറ്റിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് പരാതികള്‍ ലഭിയ്ക്കുന്നുണ്ടെങ്കിലും സ്വീകാര്യതയ്ക്ക് കുറവൊന്നും ഇല്ല.

Ashley Madison

അമേരിയ്ക്ക, ലാറ്റിന്‍ അമേരിയ്ക്കന്‍ രാജ്യങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹേതര ബന്ധങ്ങള്‍ തേടുന്നവരില്‍ അധികവും ബ്രിട്ടീഷുകാരണ്. ആഷ്‌ലി മാഡിസണിന് പുറമെ 'ഒട്ട് ഓഫ് ടൗണ്‍ അഫയേഴ്‌സ്; എന്ന സൈറ്റിനും ബ്രിട്ടനില്‍ വലിയ പ്രചാരമുണ്ട്.

ബ്രീട്ടീഷ് പാര്‍ലമെന്റിലെ ജീവനക്കാര്‍ പോലും 52,745 തവണയിലധികം സെറ്റില്‍ ക്ളിക്ക് ചെയ്തിട്ടുണ്ട്. 'ലൈഫ് ഈസ് ഷോര്‍ട്ട് ഹാവ് ആന്‍ അഫയര്‍' എന്നതാണ് ആഷ്‌ലി മാഡിസണിന്റെ ആപ്തവാക്യം. കാനഡക്കാരനായ ഒരു അഭിഭാഷകനാണ് ഈ സൈറ്റിന്‍റെ ഉടമസ്ഥന്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൈറ്റ് നിലവില്‍ വന്നത് .

English summary
One million Britons sign up to extra-marital affair dating website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X