Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു എല്‍ഡിഎഫ് എംഎല്‍എകൂടി യുഡിഎഫിലേക്ക്'

കുവൈത്ത് സിറ്റി: എല്‍ഡിഎഫില്‍ നിന്നും ഒരു എംഎല്‍എ കൂടി യുഡിഎഫിലേക്ക് വരുമെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ബെന്നി ബഹനാന്‍. കുവൈത്തില്‍ ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ബെന്നി ബഹനാന്‍ എല്‍ഡിഎഫ് വിട്ട് ഒരു എംഎല്‍ എ യുഡിഎഫിലേക്ക് ചേക്കേറുമെന്ന് അറിയിച്ചത്. ആളുടെ പേര് പറഞ്ഞില്ലെങ്കിലും കുവൈത്തുമായി ബന്ധമുള്ള എംഎല്‍എ ആയിരിക്കും ഇതെന്ന് അദ്ദേഹം സൂചന നല്‍കി.

തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുംമുന്‍പ് എംഎല്‍എ യുഡിഎഫ് പാളയത്തിലെത്തുമെന്നാണ് ബെന്നി ബഹനാന്‍ പറയുന്നത്. അതേസമയം, താനാണെന്ന് സൂചന നല്‍കി ബെന്നി ബഹനാന്‍ ഇത്തരം ഒരു കാര്യം പറഞ്ഞത് ശരിയായില്ലെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി പറഞ്ഞു. യുഡിഎഫിലേക്ക് പോകാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ബെന്നി ബഹനാന്‍ ഒരു വെടി പൊട്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

benny-behanan

യുഡിഎഫിലേക്ക് എന്‍സിപി എംഎല്‍എ പോകുന്നുവെന്ന വാര്‍ത്ത എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തള്ളിക്കളഞ്ഞു. യുഡിഎഫിലേക്ക് പോകുന്നത് സ്ഥിരതയില്ലാത്തവരാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് യുഡിഎഫ് എല്‍ഡിഎഫ് എംഎല്‍എയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എന്‍സിപി മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിന് സംസ്ഥാന ഘടത്തിലെ ഒരു വിഭാഗം എതിര്‍ത്തപ്പോള്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ കേന്ദ്ര നേതൃത്വത്തെ പിന്തുണച്ചിരുന്നു. ഇത് സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കുകയും നേതാക്കള്‍ പരസ്യമായി പരസ്പരം കലഹിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+