Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്ന്, ഇന്ന് പ്രേത നഗരത്തിന് തുല്യമായി; വൈറലായി വീഡിയോ

ഷാങ്ഹായ്; ചൈനയിലെ ഷാങ്ഹായ് ന ഗരത്തിലെ ലോക്ഡൗണിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു. ചൈനയിലെ ഏറ്റവും വലിയതും തിരക്കുള്ളതുമായ നഗരങ്ങളിലൊന്നായ ഷാങ്ഹായ് ഇന്ന് തികച്ചും വിജനമാണ്. റോഡുകളിൽ വാഹനങ്ങളെയോ ആളുകളെയോ ഒന്നും തന്നെ കാണാൻ സാധിക്കില്ല. ഏകദേശം 26 ദശലക്ഷം ആളുകൾ ഇവിടെ ലോക്ഡൗണിൽ പുറത്തിറങ്ങാനാകാതെ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കൻ പബ്ലിക് ഹെൽത്ത് ശാസ്ത്രജ്ഞനായ എറിക് ഫീഗൽ-ഡിംഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു താമസക്കാരൻ തന്റെ പോമറേനിയൻ നായയെ മൂന്നാം നിലയിലെ വീട്ടിൽ നിന്ന് നീളമുള്ള കയർ ഉപയോഗിച്ച് താഴെയിറക്കുന്നത് വീ‍ഡിയോയിൽ കാണാൻ സാധിക്കും. തൂങ്ങിക്കിടക്കുന്ന നായ നിലത്ത് എത്തുമ്പോൾ കുറച്ച് സമയം അതിനെ നടക്കാൻ ഉടമസ്ഥൻ അനുവദിക്കുന്നുണ്ട്. പിന്നീട് അതിനെ ഉടമ വീണ്ടും മുകളിലേക്ക് വലിക്കുന്നു. ഇതിനോടകം തന്നെ വീഡിയോ 52,000-ലധികം ആളുകൾ കണ്ടുകഴിഞ്ഞു.

 china

ഷാങ്ഹായ് ഇപ്പോൾ ഒരു പ്രേത ന ഗരമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ഫീഗൽ-ഡിംഗ് വീഡിയോക്ക് അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ ഒന്നും തന്നെ റോഡുകളിൽ കാണാൻ സാധിക്കുന്നില്ല. റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ പോലെയുള്ളവയെല്ലാം അടച്ചിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും തിരക്കുണ്ടായിരുന്ന ന ഗരം ഇപ്പോൾ ഒരു നിശബ്ദ ന ഗരമായി മാറിയിരിക്കുകയാണ്. അതേ സമയം നായയെപ്പോലെ തോന്നിക്കുന്ന നാല് കാലുകളുള്ള റോബോട്ട് തെരുവുകളിൽ പെട്രോളിംഗ് നടത്തുന്നതും കൊവിഡുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നടത്തുന്നതുമായ മറ്റൊരു വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

"ഈ വീഡിയോ എത്രമാത്രം നിരാശജനകമാണെന്ന് ഭൂരിഭാഗം ആളുകൾക്കും മനസ്സിലാക്കാൻ കഴിയില്ല. ഞാൻ ഷാങ്ഹായിലാണ് ജനിച്ചത് - ഇത് ഭൂമിയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ്. എന്നിട്ടും തെരുവുകളിലേക്ക് നോക്കൂ." എറിക് ഫീഗൽ-ഡിംഗ് മറ്റൊരു ട്വീറ്റിൽ പറയുന്നു. അതേ സമയം വ്യാഴാഴ്ച നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കൂടി അടച്ചുപൂട്ടുകയും ഷാങ്ഹായിലെ കിഴക്കൻ ജില്ലകളിൽ നിലവിലുള്ള ലോക്ക്ഡൗൺ നീട്ടുകയും ചെയ്തിട്ടുണ്ട്. വൈറസ് നിയന്ത്രണ വിധേയം ആകുന്നത് വരെ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.

കോവിഡ് ക്രമാധീതമായി വർധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതലാണ് ന ഗരത്തിൽ ലോക്ഡൗൺ ആരംഭിച്ചത്. കോവിഡ് പടരുന്ന മറ്റ് രാജ്യങ്ങളിലെ കണക്കുമായി ബന്ധപ്പെടുത്തുമ്പോൾ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറവാണ്. എന്നാൽ രാജ്യത്ത് ഉടനീളം റിപ്പോർട്ട് ചെയ്യുന്ന കേസ് പരി ഗണിക്കുമ്പോൾ നാലിൽ മൂന്ന് കേസുകളും ഷാങ്ഹായ് ന ഗരത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+