കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളുടെ ആയുസ്സ് പകുതിയായി കുറഞ്ഞു

  • By ഭദ്ര
Google Oneindia Malayalam News

മിയാമി: പനിയ്ക്കും ചുമയ്ക്കും എന്തിന് ചെവി വേദയ്ക്ക് പോലും ആന്റിബയോട്ടികുകള്‍ കഴിക്കുന്നവരാണ് ഭൂരിഭാഗവും. ഇതില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും കേട്ടുകേള്‍വി മാത്രമുള്ള മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എങ്കില്‍ ഒന്നറിഞ്ഞോളൂ.... മൂന്നില്‍ ഒന്ന് എന്ന ആനുപാതികത്തില്‍ നിങ്ങള്‍ കഴിയ്ക്കുന്ന ആന്റിബയോട്ടിക്കുകള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്.

യുഎസില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടികുകള്‍ അനാവശ്യമായി നിര്‍ദേശിക്കുന്നു എന്ന് കണ്ടെത്തിയത്. ആന്റിബയോട്ടിക്കുകള്‍ ഓവര്‍ ഡോസില്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് പ്രതിരോധ ശക്തിനഷ്ടപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ രണ്ട് മില്ല്യണ്‍ ആളുകളുടെ ആരോഗ്യസ്ഥിതി മോശമാവുകയും വര്‍ഷത്തില്‍ യുഎസില്‍ മാത്രമായി 23,000 ആളുകള്‍ മരിക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

multivitamin

2011 ല്‍ യുഎസില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി 262 മില്ല്യണ്‍ ആളുകള്‍ക്കാണ് അനുയോജ്യമല്ലാത്ത ആന്റിബയോട്ടികുകള്‍ നിര്‍ദേശിക്കുന്നത്. പ്രായവും അസുഖവും മാത്രം കണക്കിലെടുത്ത് ആന്റിബയോട്ടികുകള്‍ കഴിക്കുന്നവരും കുറവല്ല. 184,000 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയ പരിശോധനയില്‍ 12.6 ശതമാനവും ആന്റിബയോട്ടികുകളാണ് നിര്‍ദേശിക്കുന്നത്.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ പലതും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി കാണുന്നു. സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ഹൃദ്രോഗം ബാധിച്ചാണ് മരിക്കുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ്. നിസാര രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് പ്രതിരോധ ശേഷി നശിപ്പിക്കുകയും വലിയ രോഗിയാക്കി മാറ്റുകയും ചെയ്യുന്നു.

English summary
Experts say overuse of antibiotics leads to more antibiotic-resistant infections -- affecting two million people and killing 23,000 each year in the United States alone, according to the report in the Journal of the American Medical Association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X