കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ യുവതിയെ പോലെ ചെയ്താൽ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടാക്കാം പേര് കൊണ്ട് പണം, വർഷാവസാനം ലക്ഷങ്ങൾ വരെ!!

ജൂലിയ ​ഗ്രീൻ എന്നാണ് ഇവരുടെ പേര് വളരെ വ്യത്യസ്തമായ പേരല്ലേ..

Google Oneindia Malayalam News
money

പലതരം ശീലങ്ങളുള്ള ആളുകള്‍ ഉണ്ടാവും വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്നവരും ഉണ്ടാകും. അങ്ങനെ കേട്ടാല്‍ വളരെ വിചിത്രമെന്ന് തോന്നിക്കുന്ന പ്രവൃത്തി ചെയ്യുന്ന ഒരു യുവതിയെ പരിചപ്പെടാം. ഈ യുവതി ഒരു കുടുക്ക തയ്യാറാക്കി വെച്ചിട്ടുണ്ട്. പണം ഇട്ടുവെയ്ക്കാന്‍ തന്നെയാണ് ആ കുടുക്ക.

അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇത് ആദ്യമായിട്ടാണോ ആളുകള്‍ പണം ശേഖരിച്ചു വെയ്ക്കുന്നത് എന്ന്. എന്നാല്‍ ഇത് അങ്ങനല്ല. എല്ലായ്‌പ്പോഴും ഈ കുടുക്കയില്‍ യുവതി പണം ഇട്ടുവെയ്ക്കില്ല. പ്രത്യേക അവസരത്തില്‍ മാത്രം. ഇവരുടെ ഒരു ദിവസത്തില്‍ ആ പ്രത്യേക സംഭവം നടന്നാല്‍ യുവതി 100 രൂപ അതില്‍ ഇടും. എന്താണ് സംഭവം എന്ന് വിശദമായി വായിക്കാം....

പേര് കൊണ്ട് സാമ്പാദിക്കാം....

പേര് കൊണ്ട് സാമ്പാദിക്കാം....

ജൂലിയ ​ഗ്രീൻ എന്നാണ് ഇവരുടെ പേര് വളരെ വ്യത്യസ്തമായ പേരല്ലേ.. എന്നാൽ ഈ പേര് കാരണമാണ് ജൂലിയ കുടുക്കയിൽ പണം ഇടാൻ തുടങ്ങിയത്. തന്റെ ഈ കുടുക്ക വേ​ഗം തന്നെ നിറയുമെന്നും ഈ വർഷം അവസാനിക്കുമ്പോഴേക്കും പതിനൊന്ന് ലക്ഷം രൂപ ആകുമെന്നുമാണ് യുവതി പറയുന്നത്. 28 വയസ്സാണ് ഈ യുവതിക്ക്. പേര് കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് എന്നാണല്ലേ ചോദ്യം. വിശദമായി പറയാം...

ജൂലിയ..ചിലർക്ക് ജൂലി...

ജൂലിയ..ചിലർക്ക് ജൂലി...

ജൂലിയ ​ഗ്രീൻ എന്നാണ് യുവതിയുടെ പേരെങ്കിലും പലപ്പോളും ആളുകൾ ഇവരെ ജൂലി ജൂലി എന്നാണ് വിളിക്കാറുള്ളത്. ചിലർക്ക് പേരിങ്ങനെ ചുരുക്കി വിളിക്കുന്നത് ഇഷ്ടമായിരിക്കും ചിലർക്ക് പേര് കൃത്യമായി വിളിക്കുന്നതാവും ഇഷ്ടം. ചിലരുടെ പലവട്ടം പറഞ്ഞാലും ചിലർക്ക് മനസ്സിലാവില്ല. ജൂലിയക്ക് കൃത്യാമായി പേര് വിളിക്കുന്നതാണ് ഇഷ്ടം. ജൂലിയ എന്നതിന് പകരം ജൂലി എന്ന് തെറ്റി വിളിക്കുന്നത് ദൂലിയക്ക് ഇഷ്ടമല്ല. അങ്ങനെയാണ് ജൂലിയ ആ തീരുമാനം എടുത്തത്.

ഒരു ദിവസം 900 രൂപ വരെ...

ഒരു ദിവസം 900 രൂപ വരെ...

ആളുകൾ പേര് തെറ്റിവിളിക്കുന്നത് സമ്പാദ്യമാക്കി മാറ്റിയാലോ എന്ന ആലോചന വന്നു. അങ്ങനെ ആളുകൾ ജൂലിയ എന്ന് വിളിക്കുന്നതിന് പകരം ജൂലി എന്ന് വിളിക്കുമ്പോഴൊക്കെ 100 രൂപ കൂടുക്കയിൽ ഇടാൻ തീരുമാനിച്ചു. ചിലപ്പോൾ 900 രൂപയൊക്കെ ഒരു ദിവസം ഇടേണ്ടിവരും ഇതിൽ സാമ്പാദിക്കുന്ന പണത്തിന് വീടു വാങ്ങണമെന്നാണ് യുവതിയുടെ തീരുമാനം.

എന്തുകൊണ്ടാണ് ഇങ്ങനെ തെറ്റിവിളിക്കുന്നത്...

എന്തുകൊണ്ടാണ് ഇങ്ങനെ തെറ്റിവിളിക്കുന്നത്...

"ഞാൻ ഇത് കുറച്ച് രസകരമായി സജ്ജീകരിക്കാൻ തീരുമാനിച്ചു. ഇത് എന്നെ ശരിക്കും വിഷമിപ്പിക്കുന്നില്ല [ആളുകൾ എന്റെ പേര് തെറ്റായി പറയുന്നത്] പക്ഷേ അത് സംഭവിക്കുമ്പോൾ എനിക്ക് ചിലപ്പോൾ ചിരി വരാറുണ്ട്."എന്നാണ് ജൂലിയയെ ഉദ്ധരിച്ച് മിറർ പറഞ്ഞു,.
ജൂലിയ എന്ന പേര് വളരെ സാധാരണമായി പേരായിട്ടും എന്തുകൊണ്ടാണ് ആളുകൾ അത് തെറ്റി വിളിക്കുന്നതെന്നാണ് താൻ അത്ഭുതപ്പെടുgന്നത് എന്ന് യുവതി പറഞ്ഞു.

English summary
One woman decided to use her name to save money, and here's what she's doing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X