ഉരുളക്കിഴങ്ങില്‍ പേരെഴുതി അയച്ചാല്‍ നേടാം ആറ് ലക്ഷം രൂപ വരെ
ഉരുളക്കിഴങ്ങ് ബിസിനസ് വ്യത്യസ്ത രീതിയിലും നടത്താം. ഉരുളക്കിഴങ്ങില്‍ പേരെഴുതി അയച്ചു കൊടുത്ത് ലക്ഷങ്ങള്‍ വാങ്ങുന്ന യുവാവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ..? ഉരുളക്കിഴങ്ങ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം, ഇതുമാത്രമാണോ ഇതിനെ കൊണ്ട് ചെയ്യാന്‍ കഴിയുക. അല്ല..എന്നു തെളിയിച്ചിരിക്കുകയാണ് അലെക്സ് ക്രേഗ് എന്ന 24കാരന്.
വെറും പച്ച ഉരുളക്കിഴങ്ങ് അയച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന അലെക്സിന്റെ ബിസിനസ് അത്ഭുതകരം തന്നെ. വ്യത്യസ്തമായ ആശയം ഉണ്ടെങ്കില്‍ ഇതെല്ല, ഇതിലപ്പുറവും നേടാന്‍ കഴിയുമെന്നാണ് ഇയാള്‍ കാണിച്ചു തരുന്നത്.

ഇപ്പോള്‍,വിദേശ രാജ്യങ്ങളില്‍ തരംഗമായിരിക്കുന്നത് ഉരുളക്കിഴങ്ങ് മെസേജാണ്. മെസേജുകള്‍ ഉരുളക്കിഴങ്ങില്‍ എഴുതി അയച്ചു കൊടുത്താല്‍ മാത്രം മതി. ഇങ്ങനെയൊരു ആശയം മനസ്സില്‍ തോന്നിയപ്പോള്‍ അലെക്സ് എന്ന ചെറുപ്പക്കാരന് ആദ്യം പറഞ്ഞത് തന്റെ പ്രണയിനിയോടാണ്. എന്നാല്‍ ഇതുകേട്ട എല്ലാവരും അലെക്സിനെ പരിഹാസത്തോടെ നോക്കുകയും ചിരിച്ചു തള്ളുകയുമാണ് ഉണ്ടായത്.
എന്നാല്‍, ഇങ്ങനെയൊരു ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു അലെക്സ് തീരുമാനിച്ചത്. പിന്നീട് അലെക്സ് റെഡ്ഡിറ്റ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കി. പരസ്യം നല്കി രണ്ടാം ദിവസം തന്നെ ആളുകള്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങി. പിന്നീട് ഈ ബിസിനസ് ക്ലിക്ക് ആയതോടെ ലക്ഷങ്ങള്‍ അലെക്സിനെ തേടിയെത്തി.
നിങ്ങളുടെ വിലാസവും എന്ത് മെസേജാണ് നിങ്ങള്‍ക്ക് വേണ്ടതെന്നും ഇവരുടെ സൈറ്റില്‍ പോയി ടൈപ്പ് ചെയ്ത് അയക്കുക. പത്ത് ഡോളറോളമാകും ഒരു ഉരുളക്കിഴങ്ങ് പാഴ്സല്‍ അയയ്ക്കാന്‍. ഇവരുടെ സൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications